കേന്ദ്രപാക്കേജ് നടപ്പിലാക്കുന്നതില്‍ പിണറായി സര്‍ക്കാരിന് മെല്ലെപ്പോക്ക്: സുരേഷ്‌ഗോപി

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങള്‍ നിരവധിയായ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും കേന്ദ്രപാക്കേജ് നടപ്പിലാക്കാതെ പിണറായി സര്‍ക്കാര്‍ മെല്ലേപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് സുരേഷ്‌ഗോപി എം പി കുറ്റപ്പെടുത്തി. കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളസര്‍ക്കാര്‍ തുടരുന്ന വിമുഖതയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസ് നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാടിനി പിന്നോക്കമല്ല, മുന്നോക്കമാവണം. സമഗ്ര വികസനം ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നീതി ആയോഗ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 117 പിന്നോക്ക ജില്ലകളില്‍ കേന്ദ്രം കേരളത്തില്‍ ആകെ തിരഞ്ഞെടുത്തത് വയനാട് ജില്ലയെയാണ്. ഈ പദ്ധതിയുടെ സുതാര്യതയെയാണ് പിണറായി സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. ബി ജെ പി ഭരിക്കുന്ന ഗോവയില്‍ പിന്നോക്കം നിന്നിട്ടും ഒറ്റ ജില്ലക്കും ഈ ബഹുമതി കൊടുത്തിട്ടില്ല. 2017-ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് ജില്ലാകലക്ടറായിരുന്ന അമിതാഭ്കാന്താണ് ഈ പദ്ധതിയുടെ തലപ്പത്തുള്ളത്. വയനാടിന് അനുയോജ്യമായ വിധത്തില്‍ പദ്ധതി നടപ്പിലാക്കാമായിരുന്നെങ്കിലും കേരളം വിമുഖത തുടരുകയാണ്. 2016-ല്‍ ബി ജെ പിക്ക് കേരളത്തില്‍ ഒരു എം എല്‍ എയെ ലഭിച്ചു.

suresh

ഇനിയും ജനപ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. വടക്കോട്ട് നോക്കി പുലഭ്യം പറയുന്ന രാഷ്ട്രീയകക്ഷി മരണവും പീഡനവുമാണ് സംഭരിക്കുന്നത്. ഇവര്‍ മലയാളജനതയെ തെക്കോട്ടെടുത്ത് കൊണ്ടിരിക്കുകയാണ്. എല്ലാ ശരിയാക്കമെന്ന് പറഞ്ഞ് വന്ന് ജനങ്ങളെ ശവമാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു. എത്രയോ അമ്മമാരാണ് കേരളത്തില്‍ കണ്ണീരില്‍ കഴിയുന്നത്. ഈ ഹൃദയഭാരം അവര്‍ എങ്ങനെ താങ്ങും. രണ്ട് വര്‍ഷക്കാലത്തെ പിടിപ്പുകേടാണ് കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒരു കാലഘട്ടത്തില്‍ ഒരു പ്രത്യയശാസ്ത്രം നല്ലതെന്ന് പറഞ്ഞ് കൂടെ കൂടിയവരെല്ലാം ഇന്ന് ഹതഭാഗ്യരായി. ഇന്ന് ഈ പ്രത്യയശാസ്ത്രത്തിനെല്ലാം ക്ലാവ് പിടിച്ചിരിക്കുകയാണ്. വയനാട് ജില്ല പിന്നോക്കാവസ്ഥയിലാണെങ്കില്‍ ഒരു മെഡിക്കല്‍ കോളജ് അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വയനാട്ടിലെ ടൂറിസം സ്വപ്‌നങ്ങള്‍ കരിഞ്ഞുപോയിരിക്കുകയാണ്. കേന്ദ്രം ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണാന്താനത്തെ കൊണ്ട് ഇത് പച്ചപ്പിടിപ്പിക്കും. റെയില്‍, റോഡ് വികസനങ്ങള്‍ ജില്ലയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. കേരളത്തില്‍ പലരും കിട്ടണമെങ്കില്‍ നെഞ്ച് വിരിച്ച് ചോദിച്ചാല്‍ പോരാ, നെഞ്ചത്തടിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. മുഖ്യമന്ത്രി രാഷ്ട്രീയം മാറ്റിവെച്ച് വയനാടിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കേന്ദ്ര മന്ത്രി പി സി തോമസ് സംസാരിച്ചു.


നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Suresh gopi about pinarayi government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X