'ആളാകാന്‍ വരരുത്'; വനിതാ മാധ്യമപ്രവര്‍ത്തകയോട് കണ്ണുരുട്ടി സുരേഷ് ഗോപി... മാറ്റി നിര്‍ത്തി
തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വീണ്ടും കുരുക്കില്‍. വനിതാ മാധ്യമപ്രവര്‍ത്തകയോട് ദേഷ്യപ്പെട്ട് ഉച്ചത്തില്‍ മറുപടി പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുകയാണ്. തൃശൂരില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ നേരത്തെയുള്ള സംഭവത്തിലെ ചില കാര്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തക പറഞ്ഞതോടെയാണ് അദ്ദേഹം ക്ഷുഭിതനായത്.
കോഴിക്കോട് മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവച്ചത് വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തക കൈയ്യെടുത്ത് മാറ്റിയിട്ടും അദ്ദേഹം പിന്മാറിയില്ല. പോലീസ് കേസെടുക്കുകയും നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ഇന്നത്തെ തൂശൂരിലെ സംഭവം.

കോഴിക്കോട്ടെ സംഭവത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എന്നെ തൊടരുത് എന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ആവര്‍ത്തിക്കുന്നത് സംബന്ധിച്ചാണ് തൃശൂരില്‍ മാധ്യമപ്രവര്‍ത്തക ചോദിച്ചത്. കോഴിക്കോട്ടെ സംഭവത്തില്‍ താങ്കള്‍ മാപ്പ് പറയണമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് അദ്ദേഹം ക്ഷോഭിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ അടുത്ത് വരുമ്പോള്‍ പേടിയാണെന്ന് സുരേഷ് ഗോപി സൂചിപ്പിച്ചു. താങ്കള്‍ ചെയ്തത് തെറ്റാണെന്നും മാപ്പ് പറയുന്നതിന് പകരം എന്നെ തൊടരുത് എന്ന് എല്ലാവരോടും പറയുന്നത് ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടി. താങ്കള്‍ ആ സംഭം വളച്ചൊടിക്കുകയാണ്. താനൊരു സ്ത്രീ ആയതിനാല്‍ വിഷമം എനിക്ക് മനസിലാകുമെന്നും താങ്കള്‍ സോറി പറയണമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം പറഞ്ഞു എന്നായിരുന്നു.
പിന്നീടാണ് സുരേഷ് ഗോപി ക്ഷോഭിച്ചത്. ''ഹലോ, നിക്ക്, ആളാകാന്‍ വരരുത് എന്റടുത്ത്'' എന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഉച്ചത്തില്‍ ഈ വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ആളാകാന്‍ വന്നതല്ല, കാര്യങ്ങള്‍ പറഞ്ഞതാണെന്ന് മാധ്യമപ്രവര്‍ത്തക തിരിച്ചുപറഞ്ഞു. കോടതിയാണ് കാര്യങ്ങള്‍ ഇനി തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു.
എന്തു കോടതി എന്ന് മാധ്യമപ്രവര്‍ത്തക പ്രതികരിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തക മറുപടി നല്കി. അവരുടെ മാധ്യമസ്ഥാപനത്തിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു സുരേഷ് ഗോപിയുടെ പിന്നീടുള്ള വാക്കുകള്‍. ഇനി താന്‍ തുടരണമെങ്കില്‍ അവരെ പിന്നോട്ട് മാറ്റണം എന്നു സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തക മാറിയ ശേഷമാണ് സുരേഷ് ഗോപി സംസാരിച്ചത്.
മണിപ്പൂര്‍ വിഷയത്തില്‍ താന്‍ പറഞ്ഞതില്‍ മാറ്റമില്ല. സഭയ്ക്ക് പറയാനുള്ള അവകാശമുണ്ട്. ആരാണ് തെറ്റിദ്ധരിച്ചത്, അതിന്റെ പിന്നിലുള്ള രാഷ്ട്രീയം എന്നിവ നിങ്ങള്‍ അന്വേഷിച്ചാല്‍ മതി. ആരാണ് ആ സഭ എന്ന് അവര്‍ വ്യക്തമാക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ സുരേഷ് ഗോപി എടുത്ത നിലപാടിനെ തൃശൂര്‍ അതിരൂപത വിമര്‍ശിച്ചിരുന്നു.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം










Click it and Unblock the Notifications