കേരളം മൊത്തം ബിജെപി ഇങ്ങെടുക്കുവാന്‍ പോകുകയാണ്; ഭാരിച്ച ഉത്തരവാദിത്തമല്ലെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി കേരള സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാജീവ് ചന്ദ്രശേഖറിന്റെ മുന്നിലുള്ളത് ഭാരിച്ച ഉത്തരവാദിത്തമല്ലെന്ന സുരേഷ് ഗോപി എംപി. പുതിയ അധ്യക്ഷന്‍ ചുമതലയേറ്റെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും പറയുന്നു ഭാരിച്ച ഉത്തരവാദിത്തമാണ് എന്ന്. ഞാന്‍ അങ്ങനെ കരുതുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ മികവ് വ്യക്തമായി അറിയുന്ന ആള്‍ എന്ന നിലയ്ക്ക് പുതിയ ദൗത്യം നിഷ്പ്രയാസം സാധിക്കുമെന്നാണ് താന്‍ കരുതുന്നത്. തിരവനന്തപുരത്തെ മൂന്ന് മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമല്ല, രാജീവ് ചന്ദ്രശേഖറിന്റെ കഴിവ് നേരിട്ട് അറിഞ്ഞിട്ടുള്ള വ്യക്തിയാണ് താന്‍. കെ സുരേന്ദ്രന്‍ രാജീവ് ചന്ദ്രശേഖറിന് ബാറ്റണ്‍ കൈമാറിയത് മുതല്‍ സൈദ്ധാന്തികമായ വിപ്ലവത്തിലേക്ക് പാര്‍ട്ടി കടന്നിരിക്കുകയാണ് എന്ന് മറ്റുള്ളവര്‍ മനസിലാക്കി പ്രതിപ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ നമുക്ക് വെല്ലുവിളിയാകൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

മുന്‍കാല ബിജെപി അധ്യക്ഷന്‍മാര്‍ ഓരോ പടിയാണ് പാര്‍ട്ടിയെ ഉയര്‍ത്തിയത് എങ്കില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് അതുക്കും മേലെ ആണെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ പല പ്രദേശങ്ങളും നമുക്ക് എടുക്കാനുണ്ട്. ഭാരതത്തിന് വേണ്ടി കേരളം മൊത്തം നമ്മള്‍ എടുക്കുമെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം സന്തോഷം നല്‍കുന്നതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബലിദാനികളുടെ ത്യാഗമോര്‍ത്ത് മുന്നോട്ട് പോകും. കേരളത്തില്‍ നിന്ന് കുട്ടികല്‍ പഠിക്കാന്‍ പുറത്തേക്ക് പോകുന്നത് എന്തുകൊണ്ട്, കേരളത്തില്‍ എന്തുകൊണ്ട് കൂടുതല്‍ സംരംഭങ്ങള്‍ വരുന്നില്ല, കേരളത്തില്‍ വികസന മുരടിപ്പാണെന്നും രാജീവ് പറഞ്ഞു.
കേരളം മാറേണ്ടതുണ്ട്. അവരസങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ നില്‍ക്കില്ല. നിക്ഷേപമുള്ള കേരളമാണ് ആവശ്യം. വികസന സന്ദേശം ഓരോ വീട്ടിലും എത്തണം. എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തണം. അതാണ് തന്റെ ദൗത്യം. ദൗത്യം പൂര്‍ത്തിയാക്കിയേ താന്‍ മടങ്ങൂ. വികസിത കേരളത്തിനായി തന്റെ മുഴുവന്‍ സമയവും സമര്‍പ്പിക്കുകയാണെന്നും രാജീവ് പറഞ്ഞു.
ഞായറാഴ്ച ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കേന്ദ്ര നേതൃത്വം ഇടപെട്ടായിരുന്നു തീരുമാനം. നേരത്തെ എംടി രമേശ്, ശോഭ സുരേന്ദ്രന്‍, ജേക്കബ് തോമസ് എന്നിവരുടെ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു എങ്കിലും രാജീവിന്റെ ഒറ്റ പേരാണ് അവസാനം നിര്‍ദേശിക്കപ്പെട്ടത്.
കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭാംഗമായ മറുനാടന്‍ മലയാളിയാണ് രാജീവ് ചന്ദ്രശേഖര്‍. രണ്ടാം മോദി സര്‍ക്കാരില്‍ ഐടി വകുപ്പില്‍ സഹമന്ത്രിയായിരുന്നു. ഗുജറാത്തില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹം രാജ്യസഭാ അംഗമായ ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. സംഘപരിവാറിലൂടെ വളര്‍ന്നുവന്ന നേതാക്കളാണ് സാധാരണ ബിജെപി അധ്യക്ഷന്‍മാരാകാറുള്ളത്. ആ പശ്ചാത്തലമില്ലാതെയാണ് രാജീവ് ചന്ദ്രശേഖരിന്റെ വരവ്.












Click it and Unblock the Notifications