തന്തയ്ക്ക് പിറന്ന കർഷകർ കാർഷിക നിയമം ആവശ്യപ്പെടും; ഇല്ലെങ്കിൽ മോദി സർക്കാരിനെ പറഞ്ഞയക്കും: സുരേഷ് ഗോപി
തിരുവനന്തപുരം: കര്‍ഷക പ്രതിഷേധത്തിന് പിന്നാലെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അമര്‍ഷം പ്രകടിപ്പിച്ച് നടനും ബി ജെ പി നേതാവുമായി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ വരുമെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇല്ലെങ്കില്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്....

ഉത്തര്‍ പ്രദേശ് ബോര്‍ഡറില്‍ കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും. ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബി ജെ പിക്കാരനാണ് ഞാന്‍.

പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടും, കര്‍ഷകര്‍ ആവശ്യപ്പെടും. യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും. ഇല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ കര്‍ഷകര്‍ പറഞ്ഞയക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം, സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കര്‍ഷകരെ അശ്ലീലമായി അധിക്ഷേപിച്ചെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ സി പി എം രംഗത്തെത്തി. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തിയെന്ന് സി പി എം നേതാവ് എം വിജയകുമാര്‍ പറഞ്ഞു. വാസ്തവത്തില്‍ സുരേഷ് ഗോപിയെ പോലുള്ള പാര്‍ലമെന്റില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്ര തരംതാഴാമോ എന്നാണ് ആലോചിക്കുന്നത്. കാരണം സാമാന്യബുദ്ധിയുള്ള ആരും ഒരിക്കലും ചിന്തിക്കാനോ പറയാനോ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നതെന്ന് എം വിജയകുമാര്‍ പറഞ്ഞു.

എന്താണ് അദ്ദേഹം ഉദേശിക്കുന്നത്. ബി ജെ പി പോലും ഈ നിലപാട് പരസ്യമായി പറയാന്‍ മടിക്കുന്ന സമയമാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ എന്താണ് പ്രധാനമന്ത്രി നടത്തിയ പ്രസംഗം. അതിനോടെങ്കിലും ഒരു അല്‍പം ആദരവ് വേണ്ടെ. അദ്ദേഹം കര്‍ഷകരുടെ പോരാട്ടങ്ങലെ കുറിച്ച് എല്ലാം പറഞ്ഞു,, മുഴുവന്‍ കര്‍ഷകരോട് മാപ്പ് കേണപേക്ഷിക്കുന്നു. മാപ്പപേക്ഷിച്ചുകൊണ്ടാണ് അദ്ദേഹം കാര്‍ഷിക നിയമം പിന്‍വലിച്ചത്.

സുരേഷ് ഗോപി അംഗമായ പാര്‍ലമെന്റില്‍ ഔദ്യോഗികമായി കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങളുടെ നിരാകരണത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഒരു പാര്‍മെന്റ് അംഗം കൂടിയാണ് അദ്ദേഹം, ബുദ്ധിസ്ഥിരതയുള്ള ആരും തന്നെ നടത്താത്ത ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എം വിജയകുമാര്‍ കൈരളി ടി വിയോട് പറഞ്ഞു.

അതേസമയം, വലിയ എതിര്‍പ്പുകള്‍ മറികടന്നാണ് 2020 സെപ്റ്റംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയത്. കര്‍ഷകരുടെ ഉല്പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് ഈ പുതിയ കാര്‍ഷിക നിയമം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനാണ് കേന്ദ്ര നീക്കമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു.

കര്‍ഷകരുടെ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നതിന് പിന്നാലെ കഴിഞ്ഞ നവംബറിലാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനുളള ഏറ്റവും പ്രധാന കാരണമായി. കര്‍ഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിയമം പിന്‍വലിച്ചത്. നടത്തിയത്. ആത്മാര്‍ത്ഥമായി കൊണ്ടുവന്ന നിയമങ്ങള്‍ ഒരു വിഭാഗം കര്‍ഷകരില്‍ അതൃപ്തിയുണ്ടാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications