Get Updates
Get notified of breaking news, exclusive insights, and must-see stories!

''സുരേഷ് ഗോപി ചതുർമുഖൻ, ഒന്നിൽ പിഴച്ചാൽ മൂന്ന്'', തൃശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് വിജി തമ്പി

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സംവിധായകനും വിശ്വഹിന്ദു പരിഷത് നേതാവുമായ വിജി തമ്പി. ജനങ്ങളെ സേവിക്കാനാണ് സുരേഷ് ഗോപി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും വിജി തമ്പി പറഞ്ഞു. എറണാകുളത്ത് പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വിജി തമ്പി.

വിജി തമ്പിയുടെ വാക്കുകൾ: '' രാഷ്ട്രീയം ഉപജീവന മാര്‍ഗമായി സ്വീകരിച്ചിട്ടുളളവരാണ് കേരളത്തിലെ പല രാഷ്ട്രീയക്കാരും. അതില്‍ നിന്ന് വളരെ വ്യത്യസ്തനാണ് സുരേഷ് ഗോപി. അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്നത് ജനസേവനത്തിന് വേണ്ടിയാണ്. അല്ലാതെ മറ്റൊരു ചിന്തയും ഇല്ല. ഒരു കാര്യം പറഞ്ഞാല്‍ അത് നടപ്പിലാക്കണം എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്.

Suresh Gopi

തൃശൂരില്‍ ശക്തന്‍ മാര്‍ക്കറ്റ് എന്ത് വില കൊടുത്തും നന്നാക്കും എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സ്വന്തം പോക്കറ്റില്‍ നിന്ന് പൈസയിറക്കി പോലും ശക്തന്‍ മാര്‍ക്കറ്റ് നന്നാക്കി. തൃശൂര്‍ക്കാര്‍ അദ്ദേഹത്തെ രണ്ട് പ്രാവശ്യം കൈയ്യൊഴിഞ്ഞു. അത് അവര്‍ക്കാണ് നഷ്ടം. മറ്റാര്‍ക്കുമല്ല, തൃശൂര്‍ക്കാരുടെ നഷ്ടമാണ്.

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണ്. ഈ മൂന്നാം തവണ അവിടെ നിന്ന് സുരേഷ് ഗോപി ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടും. വളരെ അധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ട്. വരുമാനത്തിന്റെ 75 ശതമാനമെങ്കിലും സാമൂഹ്യപ്രവർത്തനത്തിനായി ചിലവാക്കുന്നു. അതാണ് അദ്ദേഹത്തിന്റെ മഹത്വം. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും വിജി തമ്പി പറഞ്ഞു.

ചതുര്‍മുഖനാണ് സുരേഷ് ഗോപി. നാല് മുഖങ്ങള്‍ ആണ് അദ്ദേഹത്തിന്. വ്യക്തി എന്ന നിലയില്‍, സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയില്‍, രാഷ്ട്രീയക്കാരനെന്ന നിലയില്‍ അതിലുപരി സിനിമാതാരമെന്ന നിലയില്‍ നാല് മുഖങ്ങളാണ് അദ്ദേഹത്തിനുളളതെന്നും വിജി തമ്പി പറഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ ഇത്രയും ബന്ധങ്ങള്‍ സൂക്ഷിക്കുന്ന, വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കുന്ന അപൂര്‍വ്വം വ്യക്തികളിലൊരാളാണ് എന്നും വിജി തമ്പി പറഞ്ഞു.

തന്റെ സത്യമേവ ജയതേ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ സുരേഷ് ഗോപിയുടേത് ഉച്ചയോടെ കഴിഞ്ഞു. താനൊന്ന് തിരുവനന്തപുരത്ത് വീട് വരെ പോയിട്ട് വന്നാലോ എന്ന് പറഞ്ഞു. താന്‍ പറഞ്ഞു, കുഴപ്പമില്ല, പക്ഷേ നാളെ രാവിലെ ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്യേണ്ടത് സുരേഷിന്റേതാണ്, 7 മണിക്ക് ഷൂട്ടിംഗ് ആരംഭിക്കണം. അദ്ദേഹം ഉച്ചയ്ക്ക് പോയി.

വൈകിട്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വന്ന് പറഞ്ഞു, സുരേഷ് ഗോപി രാവിലെ എത്താന്‍ സാധ്യതയില്ല. താന്‍ പറഞ്ഞു രാത്രി കുറച്ച് അധികം സീനുകള്‍ ഷൂട്ട് ചെയ്യാമെന്ന്. രാത്രി 2 മണി വരെ ഷൂട്ട് ചെയ്തു. എന്നാല്‍ രാവിലെ 6 മണിക്ക് തന്നെ സുരേഷ് ഗോപി എത്തി. താനടക്കമുളളവര്‍ ഓടിപ്പിടിച്ച് ലൊക്കേഷനിലെത്തി. ആ കൃത്യനിഷ്ഠ എല്ലാവര്‍ക്കും ആവശ്യമുളളതാണ്, വിജി തമ്പി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+