കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവിളക്കില്ലേ... ഞാനുമില്ല... മന്ത്രിക്ക് മറുപടിയായി സുരേഷ്‌ഗോപി

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് നടനും എംപിയുമായ സുരേഷ്‌ ഗോപി. സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും നിലവിളക്കും മത പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് മന്ത്രി സുധാകരന് പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗളമാണ് സുരേഷേഗോപി ഇങ്ങനെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് സുധാകരന് തീരുമാനികാകനുള്ള അവകാശമുണ്ട്.

നിലവിളക്ക് കത്തിക്കില്ലെന്ന നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഏതൊരു കാര്യത്തിനും ശുഭാരംഭം നല്ലതാണെന്നും സുരേഷ്‌ ഗോപി പറഞ്ഞു. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം നടത്തുന്നതുനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കേണ്ടത് താനല്ലെന്നും പ്രതികരിക്കേണ്ടവര്‍ കൃത്യസമയത്ത് തന്നെ പ്രതികരിക്കുമെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

 സുധാകരന് പറയാം

സുധാകരന് പറയാം

നിലവിളക്കും മത പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന് പറയാനുള്ള അവകാശമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

 രാഷ്ട്രീയം

രാഷ്ട്രീയം

എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്ക് കൊളുത്തണോ വേണ്ടയെ എന്ന് സുധാകരന് തീരുമാനിക്കാം. എന്നാല്‍ നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

 സ്‌കൂളിലും

സ്‌കൂളിലും

സ്‌കൂള്‍ അസംബ്ലിയില്‍ ദൈവത്തെ പുകഴ്ത്തിയുള്ള പ്രാര്‍ത്ഥനകള്‍ പാടില്ലെന്ന് ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതു യോഗത്തിലായിരുന്നു ജി സുധാകരന്‍ പറഞ്ഞിരുന്നത്.

കൊടുക്കേണ്ടവര്‍ കൊടുക്കും

കൊടുക്കേണ്ടവര്‍ കൊടുക്കും

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കേണ്ടത് താനല്ല. പ്രതികരിക്കേണ്ടവര്‍ കൃത്യസമയത്ത് പ്രതികരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ആര്‍എസ്എസ് ശാഖ

ആര്‍എസ്എസ് ശാഖ

ക്ഷേത്രങ്ങളെ ആുധപ്പുരകളാക്കാന്‍ അനുവദിക്കില്ലെന്നും അമ്പലങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

English summary
Suresh Gopi responce on Minister Sudhakaran's nalavilakku issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X