ദിലീപിനെക്കുറിച്ച് ഇനി ഇല്ലാക്കഥകൾ പറയരുത്! ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് സർവ്വേ!

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തൃശൂർ: നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറി നിർമ്മിച്ചതല്ലെന്ന് കണ്ടെത്തി. റവന്യൂ വകുപ്പിന്റെ സർവ്വേ വിഭാഗം നടത്തിയ പരിശോധനയിലാണ് ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

കണ്ണിൽ ചോരയില്ലാതെ കർണ്ണാടക സർക്കാർ! മദനി കേരളത്തിലേക്കില്ല...ഇനി പിണറായി കനിയണം...

30 വർഷത്തെ രേഖകളുടെ അടിസ്ഥാനത്തിലാണ് സർവ്വേ വിഭാഗം പരിശോധന നടത്തിയത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സർവ്വേ വിഭാഗം ബുധനാഴ്ച റവന്യൂ വകുപ്പിന് കൈമാറും. ഇനി തീയേറ്ററിന് സമീപത്തെ ക്ഷേത്രത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവരുടെ കൈവശമുള്ള രേഖകൾ ഹാജരാക്കിയാൽ വീണ്ടും സർവ്വേ നടത്തും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന ആരോപണമുയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി അളന്ന് പരിശോധിക്കാർ നിർദേശം നൽകിയത്.

പുറമ്പോക്ക് കയ്യേറിയിട്ടില്ല...

പുറമ്പോക്ക് കയ്യേറിയിട്ടില്ല...

ഇതുവരെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിലാണ് ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

യന്ത്രം വരെ...

യന്ത്രം വരെ...

ഭൂമി അളക്കുന്നതിനെക്കുറിച്ച് കൂടുതൽ പരാതികൾ വരാതിരിക്കാനും, കൃത്യതയ്ക്കും വേണ്ടി ഇത്തവണ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് സർവ്വേ വിഭാഗം പരിശോധന നടത്തിയത്.

മുൻപും പരാതി...

മുൻപും പരാതി...

മൂന്നു വർഷം മുൻപ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അളക്കലിനെ സംബന്ധിച്ച് പരാതിയുയർന്നിരുന്നു. തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ വീണ്ടും സർവ്വേ നടത്താൻ നിർദേശിച്ചിരുന്നു.

30 വർഷത്തെ രേഖകൾ....

30 വർഷത്തെ രേഖകൾ....

പ്രസ്തുത ഭൂമിയെ സംബന്ധിച്ചുള്ള 30 വർഷത്തെ രേഖകൾ മാത്രമാണ് അന്നും ലഭ്യമായിരുന്നത്. ഇത്തവണയും ഇതേ രേഖകളുടെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തിയത്.

മറ്റു രേഖകളില്ല...

മറ്റു രേഖകളില്ല...

30 വർഷത്തിന് മുൻപുള്ള രേഖകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഭ്യമായ എല്ലാ രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ സർവ്വേയിലാണ് ഭൂമി കയ്യേറിയിട്ടില്ലെന്ന് തെളിഞ്ഞിരിക്കുന്നത്.

ഏഴു തവണ...

ഏഴു തവണ...

പല തവണ രജിസ്ട്രേഷൻ കഴിഞ്ഞാണ് ചാലക്കുടിയിലെ ഭൂമി ദിലീപിന്റെ കൈയിലെത്തിയത്. ഏഴു തവണയോളം ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് രേഖകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്.

ഒരു തുണ്ട് ഭൂമിപോലും...

ഒരു തുണ്ട് ഭൂമിപോലും...

ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് ഇത്തവണ വീണ്ടും സർവ്വേ നടത്തിയത്. എന്നാൽ വിശദമായ പരിശോധനയിലും ദിലീപ് ഇവിടെ ഒരു തുണ്ട് പുറമ്പോക്ക് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.

അമ്പലത്തിന് പരാതിയുണ്ടെങ്കിൽ...

അമ്പലത്തിന് പരാതിയുണ്ടെങ്കിൽ...

തീയേറ്റർ കോംപ്ലക്സിന് സമീപത്തെ ക്ഷേത്രത്തിന് ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അവരുടെ കൈവശമുള്ള രേഖകൾ ഹാജരാക്കിയാൽ വീണ്ടും പരിശോധന നടത്താമെന്നും സർവ്വേ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

Dubbing artist Bhagyalakshmi has lashed out at P C George
അറസ്റ്റിന് പിന്നാലെ....

അറസ്റ്റിന് പിന്നാലെ....

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന ആരോപണമുയർന്നത്.

English summary
survey report claims that dileep's chalakkudy d cinemas not encroached land.
Please Wait while comments are loading...