Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോയ്‌സ്‌നയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചത് എസ്ഡിപിഐ കേന്ദ്രത്തിലെന്ന് സംശയം; കെ സുരേന്ദ്രൻ

തിരുവനന്തപുരം; ജോയ്‌സ്‌നയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ചത് എസ് ഡി പി ഐ കേന്ദ്രത്തിലാണെന്ന് സംശയമുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലവ് ജിഹാദ് പരാമര്‍ശത്തിൽ സി പി എം നേതൃത്വം മലക്കം മറിഞ്ഞത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മിശ്രവിവാഹം ചെയ്ത ജോയ്‌സ്‌നയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

k-surendran-1619949391-164943

ജ്യോത്സനയെ ഒരു തവണയെങ്കിലും അവരുടെ മാതാപിതാക്കൾക്ക് മുമ്പിൽ എത്തിക്കാൻ സി പിഎം തയ്യാറാകണം. ജ്യോത്സനയെ വിവാഹം കഴിച്ച ഷജിൽ സി പി എം പ്രവർത്തകനാണ്. പ്രദേശത്തെ സി പി എം നേതൃത്വമാണ് വിഷയത്തിൽ ഇടപെട്ടത്. ഇപ്പോൾ ഏകപക്ഷീയമായി ഷജിലിനെ പിന്തുണയ്ക്കുകയാണ്.

വിവാഹത്തിൽ പല ദുരൂഹതകളും ഉണ്ടോയെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സംശയിക്കുന്നുണ്ട്. വിവാഹത്തിന് ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നത് അന്വേഷിക്കണമെന്നതാണ് രക്ഷിതാക്കളുടെ അഭിപ്രായം. പെൺകുട്ടിയെ എസ് ഡി പി ഐ കേന്ദ്രങ്ങളിലാണോ താമസിപ്പിച്ചതെന്ന സംശയം ബലപ്പെടുകയാണ്. സാധാരണ രീതിയിൽ ഉള്ള പ്രണയം വിവാഹം അല്ല എന്ന സംശയമാണ് കുടുംബാംഗങ്ങൾക്ക് ഉള്ളത്. സംസ്ഥാനത്ത് മതതീവ്രവാദ ശക്തികൾ ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് വസ്തുതയാണ്. അത്തരം സംഭവങ്ങൾ ഉണഅടായിട്ടുണ്ടെങ്കിൽ അത് ഗൗരവതരമായ വിഷയമാണ്. മതതീവ്രവാദികളുടെ സാന്നിധ്യം ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ടോയെന്നത് ജാഗ്രതയോടെയാണ് കേരളം നോക്കിക്കാണേണ്ടത്. വിവാഹത്തിന് പിന്നിൽ ദുരൂഹമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണം. പോലീസിന്റെ നടപടിയിലും സംശയങ്ങൾ ഉണ്ട്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    സി പി എം നേതൃത്വം മലക്കം മറിഞ്ഞതിന് പിന്നിലും ബാഹ്യശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നുണ്ട്. സി പി എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുൻ എം എൽ എയുമായ ജോർജ് എം തോമസ് ഇതിന് പിന്നിൽ തീവ്രവാദ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്നും ഇതൊരു സാധരണ വിവാഹമല്ലെന്നും ലൗ ജിഹാദ് പോലുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട് എന്ന് പറഞ്ഞതാണ്. 24 മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കൊണ്ട് ജില്ലാ സെക്രട്ടറി പരസ്യമായി മാറ്റി പറയിപ്പിച്ചു. അത് ബാഹ്യ ഇടപെടൽ മൂലമാണെന്ന സംശയം രക്ഷിതാക്കളെ പോലെ തന്നെ ബി ജെ പിക്കുമുണ്ട്.

    കേരളത്തിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. പകൽ ഡി വൈ എഫ് ഐയും രാവിലെ എസ് ഡി പി ഐയും ആയിരിക്കുന്ന നിരവധി പേർ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ട്. അവരാണ് ഇത്തരം കുത്സിത നീക്കങ്ങൾ നടത്തുന്നത്.കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ജ്യോത്സനയുടെ കുടുംബത്തിന്റെ ആവശ്യത്തിന് എല്ലാ സഹായവും ബി ജെ പി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

    അതേസമയം മകൾ ചതിയിൽ കുടുങ്ങിയതാണെന്നായിരുന്നു ഇന്ന് ജ്യോത്സനയുടെ പിതാവ് ജോസഫ് ഇന്ന് ആരോപിച്ചത്.. മകളെ തട്ടിക്കൊണ്ട് പോയതാണെന്നും ജോസഫ് ആവർത്തിച്ചു. ജ്യോത്സ്നയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയതായും പിതാവ് ജോസഫ് പറഞ്ഞിരുന്നു.ശനിയാഴ്ചയാണ് മുസ്‌ലിം സമുദായത്തില്‍പെട്ട ഷെജിനും ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ജോയ്‌സ്‌നയും വിവാഹം കഴിച്ചത്. വിഷയത്തിൽ സമൂഹത്തില്‍ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്ന മുൻ എംഎൽഎ ജോർജ് എം തോമസിന്റെ പ്രതികരണമാണ് വിവാദം മുറുകാൻ കാരണമായത്. വിമർശനം കടുത്തതോടെ ജോർജ് എം തോമസ് ഇന്ന് നിലപാട് തിരുത്തിയിരുന്നു. കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്നും തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നുവെന്നുമാണ് ജോർജ് തോമസ് വിശദീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+