കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം എല്ലാത്തിലും മുന്നിലാണ്, പക്ഷേ വൃത്തിയില്‍ അത്ര പോരാ: രാജ്യത്ത് ഏറ്റവും പിറകില്‍..!!

Google Oneindia Malayalam News

ദില്ലി: ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ കേരളത്തിന് അത്ര മിടുക്ക ഇല്ലെന്ന് വേണം പറയാന്‍. രാജ്യത്ത് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പിറകിലുള്ള സംസ്ഥാനം കേരളമാണ്. നഗരവികസന മന്ത്രാലയം നടത്തിയ സ്വച്ഛത സര്‍വേയിലാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍ കേരളത്തിന് ലഭിച്ചത്. കേരളത്തിന് ലഭിച്ച ആകെ സ്‌കോര്‍ 661.21 ആണ്. പിന്നാക്ക സംസ്ഥാനമായി പൊതുവെ വിലയിരുത്തുന്ന ബീഹാര്‍ കേരളത്തിന് തൊട്ടുമുന്നിലാണ്.

kerala

Recommended Video

cmsvideo
oxford vaccine's third phase trial in india will begin soon | Oneindia Malayalam

ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള 25 നഗരത്തില്‍ പോലും ഒന്നും പോലും കേരളത്തിലില്ല. ഇന്‍ഡോറും, നവി മുംബൈയും സൂറത്തുമാണ് ഈ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. മൈസൂറും പട്ടിയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നഗര-തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം നൂറില്‍ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ട് തട്ടിലാക്കിയാണ് റാങ്കിംഗ് നടത്തിയത്. കേരളം നൂറില്‍ താഴെയുള്ള പട്ടികയിലാണ്,

ഈ വിഭാഗത്തില്‍ 15 സംസ്ഥാനങ്ങളില്‍ റാങ്കിംഗ് നടത്തിയപ്പോള്‍ ജാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്തെത്തി. ഈ പട്ടികയില്‍ 15 സ്ഥാനത്താണ് കേരളം. പരിയാന, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചല്‍ പ്രദേശ്, ഗോവ, തെലങ്കാന, നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിന് മുന്നിലുള്ള സംസ്ഥാനങ്ങള്‍

അതേസമയം, കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങളില്‍ ഒന്ന് ആലപ്പുഴയാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തന രീതി മുന്‍നിര്‍ത്തിയാണ് റാങ്കിംഗിള്‍ ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം. കൊച്ചിയാണ് നഗരങ്ങളില്‍ ഏറ്റവും പിന്നില്‍. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന് ശേഷമുള്ള റാങ്കിംഗ്.

English summary
Swachh Survekshan 2020; Kerala ranks poor in terms of cleanliness in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X