Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗം നഷ്ടപ്പെട്ട സ്വാമി വെറും പാവം; എല്ലാം ചതി, പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥ?

തിരുവനന്തപുരം: ബലാത്സംഗ ശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം ഛേദിച്ച സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്. സ്വാമിയെ പിന്തുണച്ച് ഇതുവരെ കാര്യമായി ആരും രംഗത്ത് എത്തിയിട്ടില്ല. ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മാത്രമാണ് സ്വാമിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുള്ളത്.

ശ്രീഹരി എന്ന് പൂര്‍വ്വാശ്രമത്തില്‍ പേരുണ്ടായിരുന്ന സ്വാമിയെ പിന്തുണച്ച് ഇപ്പോള്‍ അമ്മ രംഗത്തെത്തിയിട്ടുണ്ട്. നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ചതിയുണ്ടെന്നാണ് അമ്മയുടെ വാദം. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേര്‍ക്കും ഈ വിഷയത്തില്‍ അമ്മയുടെ ആരോപണം നീളുന്നുണ്ട്.

പരാതിക്കാരിയായ പെണ്‍കുട്ടിയേയും കുടുംബത്തേയും നല്ല പരിചയമുണ്ടെന്നും സ്വാമിയുടെ അമ്മ പറയുന്നുണ്ട്. രാഷ്ട്രദീപികയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മകന്‍ പാവമാണ്

തന്റെ മകന്‍ പാവമാണെന്നാണ് അമ്മയുടെ വാദം. മകന്‍ ആരേയും ചതിക്കില്ല. ഇപ്പോള്‍ ഉണ്ടായ കാര്യങ്ങളെല്ലാം ചതിയുടെ ഭാഗമാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

മകന്‍ പാവമാണ്

തന്റെ മകന്‍ പാവമാണെന്നാണ് അമ്മയുടെ വാദം. മകന്‍ ആരേയും ചതിക്കില്ല. ഇപ്പോള്‍ ഉണ്ടായ കാര്യങ്ങളെല്ലാം ചതിയുടെ ഭാഗമാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

അന്വേഷണം വേണം

ബലാത്സംഗ ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിച്ചു എന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നാണ് അമ്മയുടെ ആവശ്യം. മകന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും അവര്‍ പറയുന്നുണ്ട്.

വ്യക്തി വൈരാഗ്യം

പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യക്തി വിരോധം ഉണ്ടെന്നാണ് അമ്മ പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്നതും പലരും ഇഷ്ടപ്പെട്ടിരുന്നില്ലത്രെ.

പെണ്‍കുട്ടിയെ അറിയാം

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയെ നന്നായി അറിയാം എന്നാണ് സ്വാമിയുടെ അമ്മ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായും നല്ല പരിചയമുണ്ടത്രെ.

പെണ്‍കുട്ടിയുടെ വീട്ടില്‍

ചികിത്സയ്ക്കായി തിരുവനന്തപുരത്ത് വന്നപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട് എന്നാണ് അമ്മ പറയുന്നത്. പെണ്‍കുട്ടിയും വീട്ടുകാരും പട്ടിമറ്റത്തുള്ള തങ്ങളുടെ വീട്ടിലും താമസിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നുണ്ട്.

കുടുംബത്തിന്റെ താങ്ങായ മകന്‍

തങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമാണ് സന്യാസം സ്വീകരിച്ച ശ്രീഹരി എന്നാണ് അമ്മ പറയുന്നത്. പിതാവിന്റെ മരണ ശേഷം മകന്‍ പലതവണ തന്നെ വീട്ടില്‍ വന്ന് കണ്ടിരുന്നതായും ഇവര്‍ പറയുന്നുണ്ട്.

 പെണ്‍കുട്ടിയുടെ മൊഴി

അമ്മ ഇങ്ങനെയാണ് പറയുന്നതെങ്കിലും പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്ലസ്ടു വില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് തന്നെ ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

വീട്ടുകാരുമായുള്ള അടുപ്പം

തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ ചട്ടമ്പി സ്വാമികളുടെ സ്മാരകം സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം വഹിച്ചിരുന്നത് ഇയാളായിരുന്നു. അക്കാലത്താണ് പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം തുടങ്ങിയത്.

 സാമ്പത്തിക തട്ടിപ്പും

പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് ഇയാള്‍ നാല്‍പത് ലക്ഷം രൂപയും തട്ടിയെടുത്തതായി ആരോപണം ഉണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനായി വാങ്ങിയ കാറും സ്വാമി തട്ടിയെടുത്തു എന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+