'മഹാഭാരത യുദ്ധം' അവസാനിക്കുന്നില്ല !! നസീറിന്റെ ലങ്കാ ദഹനത്തിൽ ഹനുമാനും ലങ്കയുമെവിടെ?

  • Posted By:
Subscribe to Oneindia Malayalam

ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രമാണ് മഹാഭാരതം. എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു.

ചിത്രത്തിന് മഹാഭാരതം എന്ന് പേരിട്ടതിൽ തന്നെയാണ് പ്രധാനമായും പോര്. മഹാഭാരതം എന്ന പേരിൽ ചിത്രം തീയേറ്റർ കാണില്ലെന്ന് ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചർ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. എന്ത് പേരിടണമെന്ന് എംടിയും കൂട്ടരും തീരുമാനിക്കുമെന്നും നിങ്ങൾ ക്യൂനിന്ന് ടിക്കറ്റെടുത്ത് സിനിമ കാണണമെന്നും അദ്ദേഹം കമന്റിനുളള മറുപടിയിലും വ്യക്തമാക്കുന്നു.

ശശികലയ്ക്ക് മറുപടി പോസ്റ്റ്

ശശികലയ്ക്ക് മറുപടി പോസ്റ്റ്

രണ്ടാമൂഴം സിനിമയാകുമ്പോൾ മഹാഭാരതം എന്ന് പേര് നൽകിയാൽ തീയേറ്റർ കാണില്ലെന്ന് വെല്ലുവിളിച്ച ശശികലയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് സന്ദീപാന്ദ ഗിരി. 1000 കോടി രൂപ മുതൽ മുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറാൻ പോകുന്ന ചിത്രത്തിന് മഹാഭാരതം എന്ന പേര് നൽകിയാൽ എന്താണ് കുഴപ്പമെന്നും സന്ദീപാനന്ദ ഗിരി ചോദിക്കുന്നു. രണ്ടാമൂഴം മലയാളത്തിന്റെ ശബ്ദമാണെന്നും അദ്ദേഹം പറയുന്നു.

 നസീറിന്റെ ലങ്കാ ദഹനത്തിൽ ഹനുമാൻ എവിടെ

നസീറിന്റെ ലങ്കാ ദഹനത്തിൽ ഹനുമാൻ എവിടെ

അരവിന്ദന്റെ കാഞ്ചന സീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്ന പരാതി പറഞ്ഞിരുന്നോയെന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. പ്രേം നസീറിന്റെ ലങ്കാ ദഹനം സിനിമയിൽ ഹനുമാനും ലങ്കയും എവിടെയെന്നും അദ്ദേഹം ചോദിക്കുന്നു.

 വ്യാസന്റെ രാമനല്ല വാത്മീകിയുടെ രാമൻ

വ്യാസന്റെ രാമനല്ല വാത്മീകിയുടെ രാമൻ

വ്യാസന്റെ രാമനോ സീതയോ അല്ല വാത്മീകിയുടെ രാമനും സീതയുമെന്ന് സന്ദീപാനന്ദ ഗിരി. ഇതു രണ്ടുമല്ല തുളസീദാസിന്റെ രാമനെന്നും അദ്ദേഹം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും കമ്പരാമായണത്തിലെ രാമനെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭാഗവതത്തിലെ കൃഷ്ണനല്ല മഹാഭാരതത്തിലെ കൃഷ്ണനും നാരായണീയത്തിലെ കൃഷ്ണനുമെന്ന് അദ്ദേഹം. ഇതു രണ്ടുമായിരിക്കില്ല നാരായണീയത്തിലെ കൃഷ്ണനെന്നും അദ്ദേഹം പറയുന്നു.

 വേണ്ടത് പിന്തുണ

വേണ്ടത് പിന്തുണ

മോഹൻലാൽ എന്ന മഹാനടൻ തന്റെ ഓരോ രോമ കൂപങ്ങളെയും മഹാഭാരതത്തിലെ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണെന്നും എല്ലാവരുടെയും പിന്തുണയും പ്രാർഥനയുമാണ് ഇപ്പോൾ ലാലിനും എംടിക്കും നൽകേണ്ടതെന്നും അദ്ദേഹം പറയുന്നു.

മാനുഷിക വികാരങ്ങളുള്ള ഭീമൻ

മാനുഷിക വികാരങ്ങളുള്ള ഭീമൻ

മാനുഷിക വികാരങ്ങളെല്ലാമുള്ള സുന്ദരനായ ഭീമനാണ് എംടിയുടെ ഭീമനെന്ന് സന്ദീപാനന്ദ ഗിരി പോസ്റ്റിൽ വ്യക്തമാക്കുന്നു. അതിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറയുന്നു. രണ്ടാമൂഴം സിനിമയായി വന്നാൽ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലർക്കും മഹാഭാരതം ആഴത്തിൽ പഠിക്കാനുള്ള് പ്രേരണയുണ്ടാകുമെന്നും സന്ദീപാനന്ദഗിരി.

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

എല്ലാം പഴയപടി തന്നെ!!അടച്ച ബാറുകൾ എല്ലാം തുറക്കുന്നു!!ബാറുകൾ അടച്ചതോടെ ശരിക്കും സംഭവിച്ചത് !!!കൂടുതൽ വായിക്കാൻ

കേന്ദ്രത്തെ തള്ളി ബിജെപി നേതാവ്...!!! ബിജെപി നിരോധിച്ചാലും അധികാരത്തിലേറിയാല്‍ ബീഫ് നല്‍കും..!!!കൂടുതൽ വായിക്കാൻ

നിവിന്‍ പോളിക്ക് കൊച്ചുണ്ടായാലും ദുല്‍ഖറിന് കൊച്ചുണ്ടായാലും പണി അജു വര്‍ഗ്ഗീസിന്, ഇത് കഷ്ടം!!കൂടുതൽ വായിക്കാൻ

English summary
swamy sandeepananda giri facebook reply to sasikala teacher.
Please Wait while comments are loading...