Get Updates
Get notified of breaking news, exclusive insights, and must-see stories!

'കടകംപള്ളി രാത്രി മുറിയിലേക്ക് വിളിച്ചു, ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞു'; ഗുരുതര ആരോപണവുമായി സ്വപ്ന

കൊച്ചി: മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളിയെന്ന് സ്വപ്ന പറഞ്ഞു. വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിയാണ് കടകംപള്ളി . മുറിയിലേക്ക് വരാൻ പറഞ്ഞ് വിളിച്ച് ശല്യം ചെയ്തതിന് താൻ അദ്ദേഹത്തോട് ക്ഷോഭിച്ചിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സ്വപ്നയുടെ പ്രതികരണം.

1


'ഒരു സെക്ഷ്വൽ ആനിമൽ ആകുന്നതിനോട് എനിക്ക് താത്പര്യമില്ല. എന്റെ ക്രെഡിബിളിറ്റിയെ ബാധിക്കാനല്ല ഞാൻ ഈ പുസ്തകം എഴുതിയത്. വെറും ആരോപണങ്ങൾ ഉന്നയിച്ചൊരു കഥാപാത്രമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കടകംപള്ളി സുരേന്ദ്രൻ വളരെ ഫ്രസ്ട്രേറ്റഡ് ആയ മനുഷ്യനാണ്. ഒരു മന്ത്രിയായിരിക്കാനോ എം എൽ എ ആയിരിക്കാനോ യോഗ്യത ഇല്ലാത്തയാളാണ് കടകംപള്ളി.ഒരു രാഷ്ട്രീയക്കാരനായിരിക്കാൻ പോലും അയാൾക്ക് യോഗ്യത ഇല്ല.

2


ഒരു സാധാരണ സ്ത്രീയുടെ സ്ഥാനത്ത് നിന്ന് പറയുകയാണ്. കടകംപള്ളി ഒരു വീട്ടിൽ കേറ്റാൻ കൊള്ളാത്ത വ്യക്തിയാണ്. എന്നെ പീഡിപ്പിച്ചെന്നൊന്നും ഞാൻ പറയില്ല. കാരണം പീഡനം എന്ന് പറയുന്നത് രണ്ട് പേർ തമ്മിലുള്ള കാര്യമാണ്. ഒന്നുകിൽ അവിടെ ചെല്ലണം, അല്ലെങ്കിൽ ഇവിടേക്ക് വരണം. ഫോണിൽ കൂടി ഒരു മന്ത്രിയുടെ അന്തസിന് ചേരാത്ത രീതിയിലാണ് അദ്ദേഹം സംസാരിച്ചത്.

3


ലൈം​ഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചു. നീ വരണമെന്ന് അയച്ചു. എനിക്ക് അദ്ദേഹത്തെ ബ്ലാക്ക്മെയിൽ ചെയ്യണമായിരുന്നുവെങ്കിൽ അത് നേരത്തേ ചെയ്യാമായിരുന്നു. ശിവശങ്കർ സാറിനോട് ഞാനിക്കാര്യം പറയുമായിരുന്നു. എന്നാൽ മന്ത്രിയല്ലേ ആരോടും പറയേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ തെളിവുകൾ എല്ലാം ഇഡിയുടെ കൈയ്യിലുമുണ്ട്.

4


ആരും കടകംപള്ളിക്കെതിരെ കേസെടുക്കാൻ തയ്യാറായിട്ടില്ല. എന്നെ ഹോട്ടലിലേക്ക് വരാൻ വിളിച്ചപ്പോൾ ഞാൻ തുറന്നടിച്ച് ക്ഷോഭിച്ചിട്ടുണ്ട്. ഈ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കളവുണ്ടെങ്കിൽ അദ്ദേഹം എനിക്കെതിരെ കേസ് കൊടുക്കട്ടെ. ജനത്തിന് മുൻപിൽ വന്ന് അദ്ദേഹം തുറന്ന് പറയട്ടെ. എന്റെ കൈയ്യിൽ തെളിവുണ്ട്. ഒരു തരത്തിലും ബ്ലാക്ക് മെയിൽ ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.

5


‍ബാലരാമപുരത്ത് എന്റെ അമ്മയുടെ വീടിന്റെ തൊട്ടടുത്ത് ഒരു വീട്ടിൽ ഒരു പരിപാടിക്ക് വന്നപ്പോൾ യാതൊരു പ്രോട്ടോക്കോളും നോക്കാതെ അദ്ദേഹം എന്റെ വീട്ടിൽ വന്ന് മാതാപിതാക്കളെ കണ്ടിട്ട് പോയി. എനിക്ക് വീട്ടിൽ വരാമോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു.ഹോട്ടലിൽ മുറിയെടുക്കാമോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചിട്ടുണ്ട്.

6


കൊച്ചിയിൽ ബോൾഗാട്ടി ഹയാത്തിന്റെ ഉദ്ഘാടന പരിപാടിയിൽ നമ്മൾ എല്ലാവരും ഉണ്ടായിരുന്നു. പുള്ളി തലേദിവസം തന്നെ വന്നു. എന്റെ മെസേജും കോൾ റെക്കോഡുമെല്ലാം പരിശോധിച്ചാൽ എല്ലാ തെളിവുകളും കാണാം. എൻ ഐ എയുടെ കൈയ്യിലും ഇഡിയുടെ കൈയ്യിലുമെല്ലാം ഈ തെളിവുകൾ ഉണ്ട്.

7


എന്റെ മുറിയിലേക്ക് വാ എന്ന് പറഞ്ഞ് വിളിച്ചോണ്ടിരുന്നു. ഞാൻ നിവൃത്തികേട് കൊണ്ട് എന്റെ അന്നത്തെ പി ആർ ഒ ആയ സരിതിനേയും വിളിച്ച് അയാളുടെ മുറിയുടെ മുന്നിൽ പോയി. എനിക്ക് ഇത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. മര്യാദയോടെ പെരുമാറണമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അദ്ദേഹത്തോട് ക്ഷോഭിച്ചിട്ടുണ്ട്. ഒരു സ്ത്രീക്ക് അതിന്റെ ആവശ്യമേ ഉള്ളൂ. അടിക്കുകയും ഇടിക്കുകയും പീഡനം അനുഭവിക്കുകയും ചെയ്ത ശേഷം കേസ് കൊടുക്കേണ്ട കാര്യമൊന്നുമില്ല', സ്വപ്ന സുരേഷ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+