കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല', 'പറഞ്ഞത് കള്ളം'; ജലീലിനെ തള്ളി സ്വപ്‌ന

Google Oneindia Malayalam News

എറണാകുളം: താൻ കോണുസുലേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് മാധ്യമം പത്രത്തിനെതിരെ തനിക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചതെന്ന ജലീലിന്‍റെ വാദം കള്ളമാണെന്ന് സ്വപ്‌ന സുരേഷ്. സ്പേസ് പാർക്കിലെ ജീവനക്കാരിയായിരിക്കുമ്പോഴാണ് വാട്സ്ആപ്പിൽ കത്തയച്ചത്. മാധ്യമം പത്രത്തെ എങ്ങനെയെങ്കിലും പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിരന്തരം വിളിക്കാറുണ്ടായിരുന്നെന്നും സ്വപന ആരോപിച്ചു.

ജലീല്‍ ചാറ്റ് ചെയ്യുന്ന സമയത്ത് ഞാൻ കോണ്‍സല്‍ പിഎ ആയിരുന്നില്ല. 2020 ജൂൺ 25നാണ് വാട്സ്ആപ്പില്‍ കത്തയച്ചത്. താൻ സെപ്തംബറിൽ ജോലി വിട്ടിരുന്നെന്നും സ്വപ്‌ന പറഞ്ഞു. യു.എ.ഇ അധികൃതർക്ക് കത്ത് നല്‍കിയ ശേഷം മാധ്യമം പത്രത്തിനെതിരെ എത്രയുംവേഗം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ കോൺസൽ ജനറലിനെയും തന്നെയും അദ്ദേഹം നിരന്തരം വിളിച്ചിരുന്നു. സ്വർണക്കടത്ത് കേസ് വന്നതോടെ അതുമായി ബന്ധപ്പെട്ട ആശയവിനിമയം അവസാനിക്കുകയായിരുന്നുവെന്നും സ്വപ്‌ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 മുന്‍ ഇടത് എംഎല്‍എ ലീഗിലേക്ക് മടങ്ങുന്നു?: ചർച്ചയായി കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് കുറിപ്പ് മുന്‍ ഇടത് എംഎല്‍എ ലീഗിലേക്ക് മടങ്ങുന്നു?: ചർച്ചയായി കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് കുറിപ്പ്

1

മാധ്യമം പൂട്ടിക്കണമെന്നോ നിരോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല എന്ന ജലീലിന്റെ വാദവും സ്വപ്ന തള്ളി.പത്രത്തെ എങ്ങനെയെങ്കിലും തകർക്കണമെന്നും പൂട്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഗൾഫിലെ മലയാളികളുടെ മരണത്തെക്കുറിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ പേരിൽ പത്രസ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനായിരുന്നു ജലീലിന്റെ ശ്രമം. രാജ്യദ്രോഹമാണ് ജലീൽ ചെയ്തത്. ഫിലോസഫിയിൽ ഡോക്ടറേറ്റ് എടുത്ത ജലീലിന് എത്രത്തോളം ഇംഗ്ലീഷ് അറിയാമെന്ന് മനസിലായെന്നും സ്വപ്‌ന പരിഹസിച്ചു.

2

മുഖ്യമന്ത്രി പിണറായി വിജയനും പ്രിൻസിപ്പൽ സെക്രട്ടറിയും ജലീലുമെല്ലാം പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്. നിരവധി തവണ കോൺസൽ ജനറലുമായി ജലീൽ രഹസ്യ കൂടിക്കാഴ്ച നടത്തി. ഇതിന്റെയെല്ലാം തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എൻഫോഴ്‌സ്‌മെന്റിന് നൽകിയിട്ടുണ്ട്.കുറെയേറെ തെളിവുകള്‍ അവര്‍ നശിപ്പിച്ചു. സ്‌പേസ് പാർക്കിൽ ജോലി തന്നത് മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്നാണെന്നും സ്വപ്ന പറയുന്നത്. ജലീലിനു സമാനമായി കാന്തപുരം അബൂബക്കർ മുസ്ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ട്.

3

ഇതുമായി ബന്ധപ്പെട്ട ഇ-മെയിലിന്റെ തെളിവുണ്ടെന്നും സ്വപ്ന പറഞ്ഞു. ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് വിഷയത്തില്‍ ഇരുവരും തമ്മിലുള്ള വാക് പേരുകളും ആരോപണങ്ങളും ആരംഭിച്ചത്. മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ. ഭരണാധികാരിക്ക് ജലീൽ ഇ-മെയിൽ അയച്ചെന്നും, മന്ത്ര നടത്തിയത് പ്രോട്ടോകോള്‍ ലംഘനാമണെന്നും സ്വപ്ന ആരോപിച്ചിരുന്നു. കെ ടി ജലീലിനും കോണ്‍സല്‍ ജനറലിനും അനധികൃത ഇടപാടുകളുണ്ടെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആക്ഷേപം.

4

നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ഇടപാടുകള്‍ക്ക് ശ്രമിച്ചെന്നും യുഎഇ കോൺസൽ ജനറലുമായി രഹസ്യകൂടികാഴ്ചകൾ നടത്തിയെന്നും കേരളത്തിന് അകത്തും പുറത്തും ബിസിനസുകൾ നടത്താൻ പദ്ധതിയിട്ടെന്നും സ്വപ്‌ന പറയുന്നു.
തുടര്‍ന്ന് സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി കെ ടി ജലീൽ രംഗത്തെത്തിയിരുന്നു.ഒരു പത്രവും നിരോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. കെവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ചിത്രം വച്ചുകൊണ്ട് മാധ്യമം ദിനപ്പത്രം ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചു.

5

അത് ഇവിടെയുള്ള പ്രവാസികള്‍ പ്രതിഷേധിച്ചു. അതിന്റെ നിജസ്ഥിതി അറിയാൻ കോണ്‍സല്‍ ജനറലിന്റെ പിഎയ്ക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. സ്വപ്‌നയായിരുന്നു പി എ. അതിനു ശേഷം സ്വന്തം പേഴ്‌സണൽ മെയിലിൽ നിന്ന് കോണ്‍സല്‍ ജനറലിന്റെ ഔദ്യോഗക ഇമെയിൽ വിലാസത്തിലേക്ക് അതിന്റെ കോപ്പി അയക്കുകയും ചെയ്തു എന്നായിരുന്നു വിഷയത്തില്‍ ജലീലിന്‍റെ മറുപടി. പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ല. ഇത് ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ഉണ്ടായതെന്നും ജലീൽ പറഞ്ഞിരുന്നു.

സുധാകരനുമായി ഭിന്നത; മുല്ലപ്പള്ളിയും സുധീരനുമില്ലാതെ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരംസുധാകരനുമായി ഭിന്നത; മുല്ലപ്പള്ളിയും സുധീരനുമില്ലാതെ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം

English summary
swapna suresh against kerala cpm mla kt jaleel uae consulate letter controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X