'കുളിമുറിയില്‍ നിങ്ങളെല്ലാം നഗ്‌നരാണ്, ബേസിക് ഡീസന്‍സി ജീവിതത്തില്‍ അത്യാവശ്യം';ഷാജഹാന്‍ മാടമ്പാട്ട്
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച നിലവിലെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരിച്ച് സാമൂഹിക നിരീക്ഷകന്‍ ഷാജഹാന്‍ മാടമ്പാട്ട്. സരിത നായരുടെയും കൂട്ടാളികളുടെയും ആരോപണങ്ങൾ ഉണ്ടായപ്പോൾ, അത്തരത്തിലുള്ള ആരോപണങ്ങൾ മുഖവിലയ്‌ക്കെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു.
എന്നാൽ, പിണറായി വിജയന് സംഭവിക്കുന്നത് സ്വയം കൃതാനാര്‍ത്ഥം എന്നേ പറയാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസുകാരനെ എനിക്ക് വിമർശിക്കാൻ കഴിയില്ല. സരിത എന്തൊക്കെയോ പറഞ്ഞപ്പോൾ അതേപടി ഏറ്റു പിടിച്ചവരാണ് ഇപ്പോൾ സ്വപ്ന സുരേഷ് പറയുന്നതിനോട് മറിച്ച് പ്രതികരിക്കുന്നതെന്നും നിരീക്ഷകൻ ഷാജഹാൻ വ്യക്തമാക്കി.
ഇത്തരത്തിൽ ഉണ്ടാകുന്ന കാര്യങ്ങളില്‍ മിനിമം നാഗരിക സാംസ്‌കാരിക മാനദണ്ഡം അംഗീകരിക്കാൻ കഴിയണം. അവസരം കിട്ടുമ്പോഴേക്കും പ്രതിയോഗികളെ സംഹരിക്കാന്‍ ഏതവസരവും ഉപയോഗപ്പെടുത്തും എന്ന പ്രലോഭനത്തെ പ്രതിരോധിക്കാനും എല്ലാവരും തയ്യാറായാല്‍ മാന്യമായ പൊതുമണ്ഡലം സാധ്യമാണെന്നും നിരീക്ഷകൻ ഷാജഹാൻ ആരോപിച്ചു.

കുളിക്കുന്ന സമയത്ത് ആ കുളിമുറിയില്‍ നിങ്ങളെല്ലാം നഗ്നരാണ്. ഒന്നുകില്‍ നിങ്ങൾക്ക് പൂര്‍ണ്ണ നഗ്നരായി തന്നെ തുടരാം. അല്ലെങ്കില്‍ അടിസ്ഥാന മാന്യത പൊതു ജീവിതത്തില്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് തീരുമാനിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്കിൽ ആയിരുന്നു സാമൂഹിക നിരീക്ഷകന്‍ ഷാജഹാന്‍ മാടമ്പാട്ട് പ്രതികരിച്ച് രംഗത്ത് വന്നത്.

കുളിക്കുന്ന സമയത്ത് ആ കുളിമുറിയില്‍ നിങ്ങളെല്ലാം നഗ്നരാണ്. ഒന്നുകില്‍ നിങ്ങൾക്ക് പൂര്‍ണ്ണ നഗ്നരായി തന്നെ തുടരാം. അല്ലെങ്കില്‍ അടിസ്ഥാന മാന്യത പൊതു ജീവിതത്തില്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് തീരുമാനിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്കിൽ ആയിരുന്നു സാമൂഹിക നിരീക്ഷകന്‍ ഷാജഹാന്‍ മാടമ്പാട്ട് പ്രതികരിച്ച് രംഗത്ത് വന്നത്.

ഷാജഹാന്‍ മാടമ്പാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സാമാന്യ മാനുഷികമര്യാദകള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറായാല്‍ നമുക്കൊരു സംസ്‌കൃതസമൂഹമായി വര്‍ത്തിക്കാം. സരിതയുടെയും അവരുടെ സില്ബന്ധികളുടെയും പ്രസ്താവന വന്നപ്പോഴേക്കും അത് മുഖവിലക്കെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച പിണറായി വിജയന് ഇപ്പോള്‍ സംഭവിക്കുന്നത് സ്വയം കൃതാനര്‍ത്ഥം എന്നേ പറയാനാവൂ. ഇത്തരം കാര്യങ്ങളില്‍ ഒരു മിനിമം നാഗരികസാംസ്‌കാരിക മാനദണ്ഡം അംഗീകരിക്കാനും അവസരം കിട്ടുമ്പോഴേക്കും പ്രതിയോഗികളെ സംഹരിക്കാന്‍ ഏതവസരവും ഉപയോഗപ്പെടുത്തും എന്ന പ്രലോഭനത്തെ പ്രതോരോധിക്കാനും എല്ലാവരും തയ്യാറായാല്‍ നമുക്ക് ഡീസന്റ് ആയ ഒരു പൊതുമണ്ഡലം സാധ്യമാണ്.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാന്‍ എനിക്കാവില്ല കാരണം സരിത എന്തൊക്കെയോ പറഞ്ഞപ്പോള്‍ അതപ്പടി ഏറ്റു പിടിച്ചവരാണ് ഇപ്പോള്‍ സ്വപ്‌ന പറഞ്ഞതിനോട് മറിച്ച് പ്രതികരിക്കുന്നത്. ഈ കുളിമുറിയില്‍ നിങ്ങളെല്ലാം ഒരേ പോലെ നഗ്‌നരാണ്. ഒന്നുകില്‍ പൂര്‍ണ്ണനഗ്‌നരായി ഇതെല്ലാം തുടരാം. അല്ലെങ്കില്‍ ബേസിക് ഡീസന്‍സി പൊതുജീവിതത്തില്‍ അത്യാവശ്യമാണെന്ന് നമുക്ക് തീരുമാനിക്കാം. ഇരട്ടത്താപ്പ് നാണം കെടുത്തുകയേ ഉള്ളൂ!

അതേസമയം, ജൂൺ 7 നാണ് സ്വർണ്ണക്കളള കടത്ത് കേസിൽ വീണ്ടും വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്.

സ്വപ്ന പറഞ്ഞത് ഇങ്ങനെ ;-
'അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications