സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ! ചോദ്യം ചെയ്യലിനായി ഇഡിയുടെ നോട്ടീസ്; എത്തുമെന്ന് സ്വപ്ന..
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തുടർ നടപടികളുടെ ഭാഗമായി മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് വേണ്ടി ജൂൺ 22 - ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് കോടതി മുഖാന്തരം കഴിഞ്ഞദിവസം ഇ ഡി കൈപ്പറ്റിയിരുന്നു. സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്.
ഇതിന് പിന്നാലെയാണ് തുടർ നടപടികളുടെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. സമാന വിഷയം ആരോപിച്ച് കസ്റ്റംസിന് നേരത്തെ മൊഴി നൽകിയിട്ടും അന്വേഷിച്ചില്ല എന്നാണ് സ്വപ്നയുടെ പറയുന്നത്.

അതേസമയം, കസ്റ്റംസിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പും ആവശ്യപ്പെട്ട് ഇ ഡി ഇതിന് മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഈ മൊഴിയുടെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് മൊഴികൾ തമ്മിൽ താരതമ്യം ചെയ്ത് കേസിൽ തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇ ഡിയുടെ തീരുമാനം. അതേസമയം, ജൂൺ 22 - ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ നേരിട്ട് ഹാജരാകുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.

ലഭിച്ച പകർപ്പുകൾ ഇ ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് പരിശോധിക്കും. തുടർന്ന് അന്വേഷണവുമായി പോകുമെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ സ്വപ്ന സുരേഷിനെയാകും ആദ്യം വിളിച്ച് വരുത്തും.അതേസമയം, കള്ളപ്പണ കേസിൽ ഇതിന് മുമ്പ് സ്വപ്നയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെന്‍റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

എന്നാൽ, 164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.അതേസമയം, ജൂൺ 7 നാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.
ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്.
ജൂൺ 7 - ന് സ്വപ്ന പറഞ്ഞത്;-
'ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. നിർബന്ധമായും എത്തിക്കണമെന്നാണ്. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്.

ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്.

പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹ വസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'....

ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്നയുടെ ഭാഗത്ത് നിന്നും വീണ്ടും ആരോപണങ്ങൾ ഉണ്ടായി. ഒരാഴ്ച പിന്നിട്ട് ജൂൺ 14 - നായിരുന്നു സ്വപ്നയുടെ പ്രതികരണം ഉണ്ടായത്. സ്വപ്നാ സുരേഷിന്റെ പേരിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം. തനിക്ക് എതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെയെല്ലാം നേരിടുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

ജൂൺ 14 -ന് സ്വപ്ന പറഞ്ഞത് :-
'എന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും.

ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത്. അത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്.

ഞാൻ ശബ്ദരേഖ എഡിറ്റ് ചെയ്‌തെന്ന് എങ്ങനെ പറയാനാകും? ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് പറയുന്ന ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസിൽ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരൻ എങ്ങനെ അറിയും? കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഷാജ് കിരണുമായി നല്ല ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോൾ അവർ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് നൽകിയിരുന്നു'...












Click it and Unblock the Notifications