Get Updates
Get notified of breaking news, exclusive insights, and must-see stories!

' മുഖ്യമന്ത്രിക്ക് എന്നെ അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം';പുതിയ വെളിപ്പെടുത്തലുമായി വീണ്ടും സ്വപ്ന

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ് വീണ്ടും സ്വപ്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സ്വപ്നാ സുരേഷിന്റെ പേരിൽ പോലീസ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു സ്വപ്നയുടെ പ്രതികരണം. തനിക്ക് എതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും അതിനെയെല്ലാം നേരിടുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി.

എന്നെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മൊഴി നൽകിയത്. എന്നാൽ, അദ്ദേഹത്തിന്റെ ആ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഭാര്യയുമായും തനിക്ക് നല്ല ബന്ധമാണ്. പലതവണ താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

cm

അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമായി ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി മറന്നുപോയെങ്കിൽ അവസരം വരുന്നതിന് അനുസരിച്ച് താൻ മാധ്യമങ്ങൾ വഴി ഇവയൊക്കെ ഓർമ്മിപ്പിച്ച് കൊടുക്കാം. താൻ പറഞ്ഞ മൊഴിയിൽ നിന്ന് പിന്മാറണം എങ്കിൽ തന്നെ കൊല്ലാൻ തയ്യാറാകണം. ഷാജി കിരണമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

സ്വപ്നാ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ ;-

'എന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. കൊന്നു കഴിഞ്ഞാൽ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്.

എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല

ഞാൻ ശബ്ദരേഖ എഡിറ്റ് ചെയ്‌തെന്ന് എങ്ങനെ പറയാനാകും? ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് പറയുന്ന ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസിൽ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരൻ എങ്ങനെ അറിയും? കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഷാജ് കിരണുമായി നല്ല ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോൾ അവർ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് നൽകിയിരുന്നു'...

അതേസമയം, ഇതിന് മുൻപും സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജൂൺ 7 - നാണ് വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്.

സ്വപ്ന പറഞ്ഞത്;-

'അന്ന് ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. ആ ബാഗ് നിർബന്ധമായും എത്തിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്.

അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+