Get Updates
Get notified of breaking news, exclusive insights, and must-see stories!

'പറഞ്ഞ വാക്കുകളിൽ മാറ്റമില്ല, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ്, കുഴഞ്ഞു വീണ് സ്വപ്ന സുരേഷ്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച ആരോപണങ്ങളിൽ വീണ്ടും പ്രതികരണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരെ താൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു.

തന്റെ അഭിഭാഷകന് എതിരെ കേസെടുത്തു. എന്നാൽ എന്തുകൊണ്ട് ഷാജ് കിരണിന് എതിരെ കേസെടുത്തില്ല എന്നും സ്വപ്നം ചോദിച്ചു. അവരിപ്പോഴും തന്നെ ദ്രോഹിക്കുകയാണെന്നും സ്വപ്നം ആരാഞ്ഞു. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സ്വപ്ന സുരേഷ് ചോദ്യങ്ങൾ ഉന്നയിച്ചത്.

പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഇന്ന് തന്റെ അഭിഭാഷകന് എതിരെ കേസെടുത്തു. എന്റെ അഭിഭാഷകന് എതിരെ കേസ് എടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതാണ്. അക്കാര്യം ഇപ്പോൾ ശരിയായി വന്നിരിക്കുന്നു.

1

തനിക്ക് എപ്പോഴും അഭിഭാഷകരെ മാറ്റാൻ പണം ഒന്നുമില്ല. ഇന്നലെ 3 മണിക്ക് ശേഷം താൻ ഒരു ഓഡിയോ പുറത്തിറക്കി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിൽ പറയുന്നത്. ഞാൻ ആ ഓഡിയോ പുറത്തിറക്കിയത്, ഒരു വില പേശൽ നടന്നു എന്ന് തെളിയിക്കാൻ വേണ്ടിയാണ്. അതല്ലാതെ ഈ കേസില്‍ രക്ഷപ്പെടാനുള്ള ശ്രമം താന്‍ ഇന്നേവരെ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന പറഞ്ഞു.

2

ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത്. തന്നെ എന്തിനാണ് ഈ രീതിയിൽ വേട്ടയാടുന്നതെന്നും സ്വപ്ന ചോദിച്ചിരുന്നു. ശേഷം, സ്വപ്ന കുഴഞ്ഞുവീണതും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയുമായിരുന്നു. ഉടൻ തന്നെ സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സ്വപ്ന സുരേഷ് പറഞ്ഞത്:- 'ഇന്നലെ താൻ പുറത്തുവിട്ട ഓഡിയോ എന്റെ കേസുമായി ബന്ധപ്പെട്ട് മാത്രമാണ്.

3

ഒരു വിലപേശൽ നടന്നു എന്ന് കാണിക്കാൻ മാത്രമാണ് താനത് പുറത്ത് വിട്ടത്. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു അത് നടന്നു. കൃഷ്ണ രാജെന്ന എന്റെ അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു. ഇപ്പോൾ കൃഷ്ണ രാജിനെതിരേയും കേസെടുത്തിരിക്കുന്നു. എന്തുകൊണ്ട് ഷാജ് കിരണിന് എതിരെ കേസ് എടുക്കാൻ ഇടുവിടുളള പൊലീസ് തയ്യാറാകുന്നില്ല.

മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!

4

താൻ കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന് എതിരെ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഉറച്ചു തന്നെ നിൽക്കുന്നു. അക്കാര്യത്തിൽ മാറ്റമില്ല. എനിക്ക് അഭിഭാഷകരെ എപ്പോഴും മാറ്റാൻ എന്റെ കയ്യിൽ പണമില്ല. ഇന്നലെ പുറത്തുവിട്ട ഓഡിയോയിൽ കേസുമായി ബന്ധപ്പെട്ട കാര്യമാണ് ഒരു പരിധി വരെയുളളത്. അതല്ലാതെ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം താന്‍ നടത്തിയിട്ടില്ല. എന്നെ വേട്ടയാടുന്നു. എനിക്ക് ചുറ്റുമുളളവരെ വേട്ടയാടുന്നു. ഒരു തീവ്രവാദിയെപ്പോലെയാണ് തന്നോട് പെരുമാറുന്നത്'.

5

അതേസമയം, സ്വപ്‍ന സുരേഷിന്റെ അഭിഭാഷകനായ അഡ്വ. കൃഷ്ണ രാജിന് എതിരെ എറണാകുളം സെൻട്രൽ പൊലീസിന്റെ നേതൃത്വത്തിലാണ് കേസ് എടുത്തത്. ഇന്നായിരുന്നു സംഭവം. കെ എസ് ആർ ടി സി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടു എന്ന കാരണത്താലാണ് കേസ് എടുത്തത്. മത ചിഹ്നങ്ങളും വേഷവും ധരിച്ച് കെ എസ് ആർ ടി സി ഡ്രൈവർ ബസ് ഓടിച്ചു എന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

5

അതേസമയം, അഭിഭാഷകൻ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തിയാണ് കേസ്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതി ആയിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+