• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരുമിച്ചുള്ള ചിത്രങ്ങൾ, ഫോണിലെ രഹസ്യ സംഭാഷണങ്ങള്‍; സ്വപ്‌ന വമ്പൻ സ്രാവ്..! സരിത്തിന്റെ ഫോണിൽ കണ്ടത്

 • By Desk

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍ ഏകദേശം 15 കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ സംഘം തിരയുന്ന മുഖ്യപ്രതിയാണ് സ്വപ്‌ന സുരേഷ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഐടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഒളിവിലാണെന്നാണ് വിവരം.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്ത് അറസ്റ്റിലായതോടെയാണ് സ്വപ്‌നയ്ക്ക് സ്വര്‍ണകടത്തില്‍ പങ്കുണ്ടെന്ന വിവരം പുറത്തായത്. കേസില്‍ ഇപ്പോള്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ പ്രതികള്‍ക്ക് ഐടി സെക്രട്ടറി എം ശിവശങ്കരനുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്നതായി വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കേസില്‍ സ്വപ്നയെ കുടുക്കാനുള്ള പ്രധാന തെളിവുകള്‍ ഇവയായിരുന്നു.

സ്ഥിരമായി എത്തിയിരുന്നു

സ്ഥിരമായി എത്തിയിരുന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇതിന് മുമ്പ് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ മിക്കവയിലും സരിത്തിന് പങ്കുള്ളതായാണ് സൂചന. തിരുവല്ലം സ്വദേശിയായ ഇയാളുടെ വീട്ടില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ സ്ഥിരമായി എത്തിയിരുന്നെന്നും കസ്റ്റംസ് പറയുന്നു.

ആരും സംശയിച്ചില്ല

ആരും സംശയിച്ചില്ല

യുഎഇ കോണ്‍സുലേറ്റിലേക്ക് വരുന്ന പാഴ്‌സലുകള്‍ ശേഖരിക്കാന്‍ എത്തിയിരുന്ന ഇയാള്‍ എല്ലാ ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. അന്നൊക്കെ മാന്യമായ പെരുമാറ്റമായതിനാല്‍ ആരും ഇയാളെ സംശയിച്ചിരുന്നില്ല. എന്നാല്‍ പാഴ്‌സല്‍ തടഞ്ഞതോടെ ഇയാള്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു.

സഹകരിക്കുന്നില്ല

സഹകരിക്കുന്നില്ല

ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്ത സരിത്ത് അന്വേഷണ സംഘത്തോട് യാതൊരുവിധ സഹകരണവും ചെയ്യുന്നില്ല. കസ്റ്റംസ് ചോദിക്കുന്ന ഒരു ചോദ്യങ്ങള്‍ക്കും ഇയാള്‍ വ്യക്തമായ ഒരു ഉത്തരവും നല്‍കുന്നില്ല. ജോയന്റ് കസ്റ്റംസ് കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ നടക്കുന്നത്.

14 ദിവസത്തെ റിമാന്‍ഡ്

14 ദിവസത്തെ റിമാന്‍ഡ്

സാമ്പത്തിക കുറ്റാന്വേഷണ കോടതി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സനിത്തിന്റെ ഫോണിലുണ്ട്. ഇതുമായി നബന്ധപ്പെടുത്തി ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ ഇതിനൊന്നും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

cmsvideo
  Swapna Suresh Vacated the flat one day before raid | Oneindia Malayalam
  സരിത്തും സ്വപ്‌നയും

  സരിത്തും സ്വപ്‌നയും

  സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയ്ക്കും നിര്‍ണായക പങ്കുണ്ടെന്ന് മനസിലായത് സരിത്തിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന സെല്‍ഫികളും മറ്റ് ചിത്രങ്ങളും ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സരിത്തും സ്വപ്‌നയും ഫോണില്‍ നടത്തിയ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിക്കും. കേസില്‍ സൈബര്‍ തെളിവുകള്‍ പരമാവധി ഉപയോഗിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

  നയതന്ത്ര തലത്തില്‍

  നയതന്ത്ര തലത്തില്‍

  അതേസമയം, ഇംഗ്ലീഷും അറബിയും ഉള്‍പ്പെടെ വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന സ്വപ്നയ്ക്ക് നയതന്ത്ര തലത്തിലുള്ള ഉദ്യോഗസ്ഥരുമായി അടുത്ത സ്വാധീനം ഉണ്ടാക്കാന്‍ സ്വപ്നയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ യുഎഇ കോണ്‍സുലേറ്റിലെ ജോലി വിട്ടത്. ക്രമക്കേടുകളെ തുടര്‍ന്ന് ഇവര്‍ പുറക്കാക്കുകയായിരുന്നത്രേ.

  അടുത്ത ബന്ധം

  അടുത്ത ബന്ധം

  കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെട്ടതോടെയാണ് ഇവര്‍ പിന്നീട് സംസ്ഥാന ഐടി വകുപ്പിന്റെ കീഴില്‍ ഉള്ളിലുള്ള സ്‌പേയ്‌സ് പാര്‍്കില്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റായി ജോലി നേടിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നത് മറച്ചുവെച്ച് കൊണ്ടായിരുന്നു ഇത്. ഐടി സെക്രട്ടറി ശിവശങ്കരനുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവത്ര.

  ഒളിവില്‍

  ഒളിവില്‍

  അന്വേണ സംഘം ഇപ്പോള്‍ തേടിക്കൊണ്ടിരി്കുന്ന സ്വപ്‌ന ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പുറത്തറിഞ്ഞതോടെയാണ് ഒളിവില്‍ പോയത്. അതേസമയം, സ്വര്‍ണകടത്തില്‍ പങ്കുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഇവരെ ഐടി വകുപ്പില്‍ നിന്നും പുറത്താക്കി.

  English summary
  Swapna Suresh's Gold Smuggling Case: Customs Gets The Lead From Sarit's Mobile Phone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X