'കോൺസുൽ ജനറലിന് കൈക്കൂലി നൽകി'; ശ്രീരാമകൃഷ്ണനെതിരെ ആരോപണവുമായി സ്വപ്ന
കൊച്ചി; സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണം. ഷാർജയിൽ സുഹൃത്തിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ കോൺസുൽ ജനറലിന് കൈക്കൂലി നൽകിയെന്നാണ് സ്വപ്ന ആരോപിച്ചത്. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാനാണ് ശ്രീരാമകൃഷ്ണൻ ഇടപെട്ടത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സരിത്താണ് പണം അടങ്ങിയ ബാഗ് കോൺസുലിന് ഏൽപ്പിച്ചത്. പണം കോണ്‍സുല്‍ ജനറലിന് നല്‍കിയ ശേഷം ബാഗ് സരിത് എടുത്തു. ഈ ബാഗ് സരിത്തിന്‍റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തുവെന്നും സ്വപ്ന പറയുന്നു. നേരത്തെ ഈ കേസ് കസ്റ്റംസ് അന്വേഷിച്ചിരുന്നു. കോളേജിന്റെ ഉടമകളെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ശ്രീരാമകൃഷ്ണനിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
അതേസമയം കെ ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യരാണ് ജലീലിന്റെ ബിനാമിയെന്നാണ് സ്വപ്നയുടെ ആരോപണം. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും സ്വപ്ന പറയുന്നു. ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വപ്ന ആരോപിച്ചു. സ്വപ്‌ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരുടെ സഹായം തേടിയിരുന്നുവെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തിയിരുന്നു. അവിടെ വെച്ചാണ് ബിസിനസ് താത്പര്യം അറിയിച്ചത്. വീണ വിജയന് ഷാർജയിൽ ഐടി സംരംഭം തുടങ്ങണമെന്ന കാര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ












Click it and Unblock the Notifications