Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായി മക്കള്‍ക്ക് വേണ്ടി കേരളത്തെ വിറ്റുകൊണ്ടിരിക്കുന്നു', തെളിവുകള്‍ കയ്യിലുണ്ടെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെനതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടി പലതിനും കൂട്ടുനിന്നിട്ടുണ്ട്. മകള്‍ക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തെ വിറ്റുകൊണ്ടിരിക്കുകയാണെന്നും പല പേരുകളില്‍ പല പദ്ധതികളിലായി പണം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സ്വപ്‌ന സുരേഷ് ഈ ആരോപങ്ങള്‍ ഉന്നയിക്കുന്നത്.

1

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനാണെന്നതിന് കൃത്യമായ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് സ്വപ്‌ന സുരേഷ് പറയുന്നു. അതാണെന്ന ഇഡി അന്വേഷിക്കുന്നത്. ഇക്കാര്യങ്ങളൊക്കെ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടുണ്ട്. അന്വേഷണം നൂറു ശതമാനം നേരായ വഴിയില്‍ പോകുകയാണെങ്കില്‍ അക്കാര്യങ്ങളൊക്കെ പുറത്തുവരുമെന്ന് സ്വപ്‌ന സുരേഷ് പറയുന്നു.

2

മുഖ്യമന്ത്രി മകള്‍ക്ക് വേണ്ടി എന്തും ചെയ്യും. വികസനത്തിന്റെ മറവില്‍ ഇങ്ങനെയുള്ള ചെറ്റത്തരങ്ങള്‍ കാണിക്കുന്ന രാഷ്ട്രീയക്കാര്‍ ഒരു രാജ്യത്തും പാടില്ല. ഇത്തരം രാഷ്ട്രീയക്കാരുടെ ഇരകളാണ് നമ്മള്‍. ആരാണ് ഈ രാഷ്ട്രീയക്കാര്‍, നമ്മുടെ കാശില്‍ ജീവിക്കുന്നവര്‍. സെക്രട്ടറിയേറ്റിലും തെരുവിലും പോയി അടികൊള്ളുന്നു. ആരാണ് രാഷ്ട്രിയക്കാര്‍ എന്ന് ഓര്‍മ്മിപ്പിച്ചു കൊടുക്കേണ്ടത് നമ്മളാണെന്ന് സ്വപ്‌ന പറഞ്ഞു.

3

ഓരോ അഞ്ച് വര്‍ഷങ്ങളിലും സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. അതുകൊണ്ടാണല്ലോ കുറേ മാസങ്ങളായി താന്‍ ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് മനസിലായി തുടങ്ങിയെന്നാണ് തന്റെയും വിശ്വാസം. ഇനി ജനങ്ങള്‍ക്ക് മനസിലായോ ഇല്ലയോ എന്നൊന്നും തന്റെ വിഷയമല്ല. കേസിന്റെ അന്വേഷണം നേരായ രീതിയില്‍ പോകണം. ഇതിന് പിന്നിലുള്ള എല്ലാവരും പുറത്തുവരണം.

4

അത് മുഖ്യമന്ത്രിയാകട്ടെ, ധനമന്ത്രിയാകട്ടെ ഏതെങ്കിലും മന്ത്രിയാകട്ടെ, തെരുവില്‍ ഇരിക്കുന്ന എതെങ്കിലും പിച്ചക്കാരനാകട്ടെ. ആരായാലും പുറത്തുവരണം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും, ഇപി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ മക്കള്‍ ഇവരൊക്കെ പണത്തിന് വേണ്ടി അഴിമതി നടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

5

ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ട്. കേരളത്തിന്റെ വികസനത്തിന് വേണ്ടിയെന്ന് പറഞ്ഞ് സ്വന്തം ആസ്ഥി വികസനത്തിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷ് പോലും സംസാരിക്കാന്‍ അറിയാത്ത മന്ത്രിമാര്‍ കോട്ടുമിട്ട് നോര്‍വേയിലോ മറ്റോ പോയി, അവര്‍ അവിടെ പോയി എന്താണ് ചെയ്തതെന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് സ്വപ്‌ന പറയുന്നു. കോട്ട് പോലും അവര്‍ക്ക് ചേരുന്നില്ല. തനിക്ക് അത് കണ്ടിട്ട് ചിരിവന്നെന്ന് സ്വപ്‌ന പറയുന്നു.

6

കേരളത്തിലെ ആള്‍ക്കാരുടെ നിലവാരം ഇത്രയാണോ, തനിക്ക് ഇതിന് മുമ്പ് അനുഭവമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ മന്ത്രിമാരുടെ സന്ദര്‍ശനത്തെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് യോഗ്യതയില്ല. അറിഞ്ഞുകൂടാത്ത കാര്യത്തെ കുറിച്ച് സംസാരിക്കുന്നത് എന്റെ ക്രഡിബിലിറ്റിയെ ബാധിക്കുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തന്റെ പുസ്തകത്തില്‍ മുന്‍ മന്ത്രി കെകെ ശൈലജയെ കുറിച്ച് സൂചിപ്പിച്ചതിനെ കുറിച്ചും സ്വപ്‌ന വ്യക്തമാക്കി.

7

ശൈലജ ടീച്ചര്‍ നല്ലൊരു അമ്മയാണ്. ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ അവര്‍ ചെയ്തു. എന്നാല്‍ ഡാറ്റ വില്‍പന ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസാരിച്ചത് കൊണ്ടാണ് അവരെ ഇത്തവണത്തെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സ്വപ്‌ന പറഞ്ഞു. ഡാറ്റ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താന്‍ ഭാഗമല്ല. ശിവശങ്കര്‍ സര്‍ അവരെ കുറിച്ച് സംസാരിച്ചപ്പോള്‍ മനസിലായത്, ശൈലജ ടീച്ചര്‍ ശരിയാണെന്ന് തോന്നിയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു.

8

കെ ഫോണ്‍, കെ റെയില്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ വ്യക്തിപരമായ താല്‍പര്യങ്ങളിലാണ് നടന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ വീട്ടിന്റെ നടുക്ക് കുറ്റിയടിച്ചു വയ്ക്കുക എന്ന് പറയുന്നത് - സ്വപ്‌ന സുരേഷ് പറഞ്ഞു. ജീവനോടെയുണ്ടെങ്കില്‍, ഇവര്‍ എന്നെ കൊന്നില്ലെങ്കില്‍ ഏതറ്റം വരയെും പോയിട്ടും സത്യം പുറത്തുകൊണ്ടു വരുമെന്ന് സ്വപ്‌ന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+