കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലയും മുള്ളുമുള്ള കഥയിലെ ഇലയാണ് ഞാന്‍;ശ്വേതമേനോന്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലത്ത് വള്ളംകളി ഉദ്ഘാടനത്തിന് ചെന്നപ്പോഴുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ബോധിപ്പിച്ചെന്ന് നടി ശ്വേത മേനോന്‍. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് എന്ന ചൊല്ല് താനും കേട്ടിട്ടുണ്ടെന്നും ആ കഥയിലെ ഇലയാണ് താനെന്നും ശ്വേത മോനോന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ വനിത ജേര്‍ണലിസ്റ്റ് ഫോറം ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം.

പീതാംബര കുറുപ്പ് എംപിക്കെതിരെയുള്ള പരാതി പിന്‍വലിച്ചത് 82 വയസ്സുള്ള തന്റെ അച്ഛന്‍ വാക്ക് മാനിച്ചാണ്. താന്‍ മുഖ്യമന്ത്രിയെ കാണുമെന്ന് പറഞ്ഞ വാക്ക് പാലിച്ചു. എംപി ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്ന അച്ഛന്റെയും ഭര്‍ത്താവിന്റെയും ഗുരുവിന്റെയും വാക്ക് അനുസരിക്കുകയായിരുന്നു ഞാന്‍. വ്യക്തി എന്ന നിലയ്ക്ക് തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്ക് ശ്വേത നന്ദി അറിയിച്ചു.

Swetha Menon

താന്‍ വളരെ ബോള്‍ഡാണെന്ന് ചിലര്‍ പ്രതികരിച്ചിരുന്നു. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിമാത്രമാണ് അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യുന്നത്. എല്ലാ സ്ത്രീകളെയും പോലെ താനും മകളും ഭാര്യയും അമ്മയുമെല്ലാമാണ്. പീതാംബരകുറുപ്പ് എംപി തന്നെ അപമാനിച്ചു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നു ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും ശ്വേത പറഞ്ഞു.

അതേ സമയം, ശ്വേത വിഷയത്തില്‍ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉദ്ഘാടന വേദിയില്‍ തന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് പങ്ക് വയ്ക്കുക മാത്രമാണ് ചെയ്തത്. സംഭവശേഷമുള്ള ചിലരുടെ പ്രതികരണങ്ങളാണ് വേദനിപ്പിച്ചതെന്ന് ശ്വേത പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

English summary
Swetha Menon met Chief Minister Ommen Chandy on Kollam insulting issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X