എടുക്കുന്നത് അയ്യായിരത്തിലേറെ ചിത്രങ്ങള്‍: രക്ഷാപ്രവർത്തിന് സഹായകമാകാന്‍ ഡ്രോണ്‍ മാപ്പിങ്
കല്‍പ്പറ്റ: ചുരല്‍മല-മുണ്ടക്കൈ രക്ഷാപ്രവർത്തനത്തില്‍ വഴികാട്ടിയായി സർവെ ഓഫ് ഇന്ത്യ. ഡ്രോണില്‍ അപകട മേഖലയുടെ ആകാശ ദൃശ്യങ്ങള്‍ പകർത്താനായി നാലംഘ സംഘമാണ് മേപ്പാടിയില്‍ എത്തിയിരിക്കുന്നത്. ഇവർ പകർത്തിയ ദൃശ്യങ്ങള്‍ ഉരുള്‍പൊട്ടലിന് മുമ്പത്തെ സാറ്റ്ലൈറ്റ് ദൃശ്യങ്ങളുമായി താരതമ്യം ചെയ്ത് ഏതൊക്കെ മേഖലകളില്‍ വീടുകള്‍ സ്ഥിതി ചെയ്തിരുന്നുവെന്ന് കണ്ടെത്തി ആ റിപ്പോർട്ട് ആർമിക്കും ജില്ലാ ഭരണകൂടത്തിനും കൈമാറുകയാണ് ഇവർചെയ്യുക.
കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഡ്രോണ്‍ഇമാജിനേഷന്‍ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയുമായി ചേർന്നാണ് സർവ്വേ ഓഫ് ഇന്ത്യ അപകടമേഖലയിലെ മാപ്പിങ് പൂർത്തിയാക്കുന്നത്. നിലവിലെ രക്ഷാപ്രവർത്തനത്തില്‍ മാത്രമല്ല നഷ്ടപരിഹാരം ലഭിക്കുന്നത് ഉറപ്പാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കും ഈ മാപ്പിങ് ഉപകാരപ്രദമാകുമെന്നാണ് ഡ്രോണ്‍ മാപ്പിങ്ങിന് നേതൃത്വം നല്‍കുന്ന അർഷിഫ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

ആയിരക്കണക്കിന് ഫോട്ടോ എടുത്തിട്ട് ഗൂഗിള്‍ മാപ്പിലെ പഴയ ദൃശ്യങ്ങളുമായി താരതമ്യം ചെയ്യും. അതോടെ എവിടെയൊക്കെയാണ് വീടുകള്‍ പോയിട്ടുള്ളതെന്ന് വളരെ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ആ കറക്ട് ഏരിയ അടയാളപ്പെടുത്തി ഞങ്ങള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കും, അവിടുന്ന് ആർമിക്കും. അതോടെ കൃത്യമായി വീട് നിന്ന സ്ഥലത്ത് പരിശോധന നടത്താം. അതോടെ തിരിച്ചിലിന് വേഗം കൂടും.
ഭാവിയില്‍ നടക്കാന്‍ പോകുന്ന റവന്യൂവിന്റെ അസസ്മെന്റിനും മറ്റുമൊക്കെ ഈ മാപ്പിങ് ഉപയോഗപ്പെടുത്താന്‍ സാധിക്കും. എത്ര അളവില്‍ മണ്ണ് ഇവിടെ നിന്ന് ഒലിച്ച് പോയിട്ടുണ്ടെന്ന പഠനത്തിന് ഈ ദൃശ്യങ്ങള്‍ ഉപകരിക്കും. പുറം രാജ്യങ്ങളിലൊക്കൊ ഇത് സ്ഥിരമായി ചെയ്യുന്നതാണ്. ഇവിടെ ഇപ്പോള്‍ നമ്മള്‍ അദ്യമായിട്ടാണെന്നും അർഷിഫ് പറയുന്നു.
ഇവിടെ നിന്നും എടുക്കുന്ന ദൃശ്യങ്ങള്‍ നമ്മുടെ ടെക്നിക്കല്‍ ടീം അസസ് ചെയ്തിട്ടാണ് ജില്ലാ ഭരണകൂടത്തിന് കൈമാറുന്നത്.ഇത്രയും ദുരന്തപൂർണ്ണമായ ഒരു സാഹചര്യത്തില്‍ നേരത്തെ വർക്ക് ചെയ്തിട്ടില്ല. നേരത്തെ പാലക്കാട് ബാബു മലയില്‍ പെട്ടുപോയ സമയത്ത് സർവ്വെ ഓഫ് ഇന്ത്യയുടെ കൂടെ തന്നെ മലയിലേക്ക് പോകുകയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനത്തിന് ആ ദൃശ്യങ്ങള്‍ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യു യോഗത്തെ അറിയിച്ചു












Click it and Unblock the Notifications