മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ തീരസുരക്ഷാ സേന പൊന്നാനിയില്‍ കരക്കെത്തിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ തീരസുരക്ഷാ സേന പൊന്നാനിയില്‍ കരക്കെത്തിച്ചു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നിന് തമിഴ്‌നാട് കുളച്ചിലില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട തമിഴ്‌നാട് കുളച്ചില്‍ സ്വദേശികളാണ് കടലില്‍ കരക്കാത്താനാകാതെ കുടുങ്ങിയിരുന്നത്.

രണ്ടാം ക്ലാസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ചു, പീഡനം! പ്രതികൾ നാലിലും അഞ്ചിലും പഠിക്കുന്നവർ

കുളച്ചിലില്‍ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോവനല്‍ ബോട്ടാണ് കടലിലിക്കപ്പെട്ടത്. ഇന്നലെ(തിങ്കള്‍) രാവിലെ പട്രോളിംഗിനിറങ്ങിയ ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടാണ് കടലിലിലകപ്പെട്ട ബോട്ടിനെയും തൊഴിലാളികളെയും കരക്കെത്തിച്ചത്.

ponnaniboat

കടലില്‍ കുടുങ്ങിയ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ കരക്കെത്തിച്ചപ്പോള്‍

തമിഴ്നാട് പളള വിള സ്വദേശികളാണ് തൊഴിലാളികളായി ബോട്ടിനകത്തുണ്ടായിരുന്നത്. പതിനൊന്ന് ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടിലുള്ളവര്‍ മൂന്നു ദിവസം മുമ്പാണ് കടലിന്റെ മാറ്റത്തെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ തമിഴ് നാട്ടിലെ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടു. തിരികെ മടങ്ങുന്നതിനിടെയാണ് പൊന്നാനി തീരത്ത് നിന്നും പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് പൊന്നാനി ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടെത്തിയത്.തുടര്‍ന്ന് തീരദേശ പൊലീസുമായും, പൊന്നാനി പൊലീസുമായി ബന്ധപ്പെടുകയും, തൊഴിലാളികളെ കരക്കെത്തിക്കുകയും ചെയ്തു. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.


അതേ സമയം നാലുദിവസമായി തുടരുന്ന കടലാക്രമണത്തിന് ഇന്നലെ അറുതിയായെങ്കിലും കടലോരവാസികള്‍ക്ക് ഇപ്പോഴും ഭീതിയൊഴിഞ്ഞില്ല . തകര്‍ന്ന റോഡുകളും കടലെടുത്ത തീരവും നഷ്ടപ്പെട്ട വീടുകളെയും കുറിച്ചോര്‍ക്കുമ്പോള്‍ സമാധാനത്തോടെ ഉറങ്ങാന്‍പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഒരു പോള കണ്ണടക്കുമ്പോള്‍ അലറുന്ന തിരമാലകളുടെയും കരയുന്ന കുട്ടികളുടെയും ശബ്ദം മിത്രമാണ് ചെവിയില്‍ .നഷ്ടങ്ങളുടെ കണക്കുകള്‍ ഇനിയും ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല .തിട്ടപ്പെടുത്തിയാല്‍ തന്നെ നാമമാത്രമായ തുകയാണ് ഇവര്‍ക്ക് ലഭിക്കുക .കാരണം കടലാക്രമണം പ്രകൃതി ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നതുതന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുച്ചമായ തുകയാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുക .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Tamil nadu fishermen are rescued by coast guard

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്