കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

കല്‍പറ്റ: വയനാട്ടില്‍ ഭീതിപരത്തിയ കടുവയെ ഒടുവില്‍ വെടിവച്ച് കൊന്നു. തമിഴ്‌നാട് വനാതിര്‍ത്തിയിലെ സൂസംപാടി വനമേഖലയില്‍ വച്ചാണ് കടുവയെ വെടിവച്ച് കൊന്നത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഭീതിപരത്തിയ കടുവക്കായി രണ്ട് ദിവസമായി തിരച്ചില്‍ തുടരുകയായിരുന്നു. വയനാട് അതിര്‍ത്തിയില്‍ ഫെബ്രുവരി 14 ന് രാത്രിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് സംഘടിച്ച് പ്രതിഷേധിച്ചിരുന്നു.

Tiger

പാട്ടവയല്‍ ബിദൃക്കാട്ടിലെ തോട്ടം തൊഴിലാളിയായ മഹാലക്ഷ്മിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ മഹാലക്ഷ്മിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കടുവയെ വെടിവച്ച് കൊല്ലണം എന്നാവശ്യപ്പെട്ടായിരുന്നു ഇത്.

തുടര്‍ന്ന് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ള സംഘങ്ങള്‍ കടവുക്കായി തിരച്ചില്‍ തുടങ്ങി. പലതവണ കടുവയെ കണ്ടെങ്കിലും വെടിവക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ തിരച്ചില്‍ സംഘത്തിലെ ഒരാളെ കടുവ ആക്രമിക്കുകയും ചെയ്തു.

ധാരാളം കടുവകള്‍ ഉള്ള വനമേഖലയാണിത്. അതുകൊണ്ട് ആക്രമണം നടത്തിയ കടുവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ വെടിവച്ച് കൊന്നത്. നാല് റൗണ്ട് വെടിവച്ചതായാണ് വിവരം.

English summary
Tamil Nadu forest department Killed the man eater tiger of Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X