പിണറായി മുഖ്യമന്ത്രിയാകണം എന്ന് ആവശ്യം... കേരളത്തിലല്ല, അങ്ങ് തമിഴകത്ത്... ജയലളിതയ്ക്കും മുകളിലോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കശാപ്പ് നിരോധനത്തില്‍ കടുത്ത നിലപാടെടുത്ത കേരളത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയാണ് കിട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിക്കും മറ്റ് മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചതും വലിയ വാര്‍ത്തയായി.

മയിലിന്റെ കണ്ണീരിനെ 'ബീജമാക്കിയ' ജഡ്ജിക്ക് കണ്ണീര്‍ പൊങ്കാല!!! എന്നാലും അത് കുടിച്ചാല്‍ മയിലിന് !!!

പശുവിന് അംബാസഡര്‍മാരും...!! അമിതാബ് ബച്ചന്‍...ഷാരൂഖ് ഖാന്‍...പ്രിയങ്ക ചോപ്ര..!! ഗോമാത പൊരിക്കും...!

എന്നാല്‍ ഇപ്പോള്‍ പിണറായി വിജയന് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നാണ് പിന്തുണ കിട്ടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമൊന്നും ഇല്ലാത്ത തമിഴകത്ത് നിന്ന്!!!

മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ഒപ്പം അഭിനയിച്ച നടിയാണോ ഇത്, ഞെട്ടാന്‍ തയ്യാറാണെങ്കില്‍ ഈ ആല്‍ബം കാണൂ

പിണറായിയെ പോലെ ആണൊരുത്തനെ തങ്ങള്‍ക്ക് മുഖ്യമന്ത്രിയായി കിട്ടിയില്ലല്ലോ എന്നാണ് ട്വിറ്ററിലെ പരിവേദനങ്ങള്‍!!!

മലയാളി ആക്രമിക്കപ്പെട്ടു

മലയാളി ആക്രമിക്കപ്പെട്ടു

ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച മലയാളി വിദ്യാര്‍ത്ഥി മദ്രാസ് ഐഐടിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

നടപടിയെടുക്കണം

മദ്രാസ് ഐഐടിയില്‍ സൂരജ് എന്ന മലയാളി വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടതില്‍ അപലപിക്കുന്നുന്നു. അടിയന്തര നടപടിയെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്.

അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

ഈ ട്വീറ്റിന് താഴെ ആയിരുന്നു അഭിനന്ദന പ്രവാഹം. അതിനൊപ്പം ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട് എന്നത് വേറെ കാര്യം.

ഞങ്ങളുടെ മുഖ്യനാകാമോ?

ഞങ്ങളുടെ മുഖ്യനാകാമോ?

'ക്യാന്‍ യു ബി ഔവര്‍ സിഎം' ... പിണറായി വിജയന്റെ ട്വീറ്റിന് താഴെ വന്ന ഒരു കമന്റ് ആണിത്. എംഎസ് പിആര്‍ എന്നട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ഇത്.

നിങ്ങളെ പോലൊരു മുഖ്യമന്ത്രി

നിങ്ങളെ പോലൊരു മുഖ്യമന്ത്രി

നിങ്ങള്‍ ഒരു റോക്ക് സ്റ്റാര്‍ ആണ് സഖാവേ... തമിഴ് ജനത എന്നും നിങ്ങളെ കുറിച്ച് അഭിമാനിക്കും. നിങ്ങളെ പോലെ ഒരു മുഖ്യമന്ത്രി ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍- പ്രസന്ന എന്ന അക്കൗണ്ടില്‍ നിന്നുല്‌ള കമന്റ് ഇങ്ങനെ.

സംവിധായകനും

സംവിധായകനും

തമിഴകത്തെ പ്രമുഖ സംവിധായകനും പിണറായിയ്ക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. നിങ്ങളെ പോല ഉള്ള ഒരു ശക്തനായ നേതാവിനെ ആണ് ഞങ്ങള്‍ക്ക് ആവശ്യം എന്നാണ് സംവിധായകന്‍ അനന്തമൂര്‍ത്തി പറയുന്നത്.

അമ്മയെ വെല്ലാന്‍...

പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ തമിഴ് മക്കള്‍ ക്ഷണിക്കുന്നത് വിഷമമുണ്ടാക്കുന്നവരും ഉണ്ട്. ജയലളിത എന്ന ഉരുക്കുവനിതയെ മിസ്സ് ചെയ്യുന്നവരാണ് പലരും.

കര്‍ണാടകയ്ക്കും വേണം പിണറായിയെ

കര്‍ണാടകയ്ക്കും വേണം പിണറായിയെ

കര്‍ണാടകത്തിനും പിണറായി വിജയനെ പോലെ ഒരു മുഖ്യമന്ത്രിയെ വേണം എന്നാണ് ആര്‍ ഹര്‍ഷവര്‍ദ്ധന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള കമന്റ്. തമിഴകത്തെ മുഖ്യമന്ത്രി വെറും ഡമ്മി പീസ് ആണെന്നും ചിലര്‍ പറയുന്നു.

അധിക ഡ്യൂട്ടി എടുക്കാമോ?

ഞങ്ങള്‍ക്കിപ്പോള്‍ ഒരു മുഖ്യമന്ത്രി പോലും ഇല്ലാത്ത സ്ഥിതിയാണ്. താങ്കള്‍ക്ക് ഞങ്ങളുടെ മുഖ്യമന്ത്രിയായി അധിക ഡ്യൂട്ടി എടുക്കാമോ എന്നാണ് മറ്റൊരാളുടെ ചോദ്യം.

നട്ടെല്ലുള്ള മുഖ്യമന്ത്രി

നട്ടെല്ലുള്ള മുഖ്യമന്ത്രി

താങ്കളെ പോലെ നട്ടെല്ലുള്ള ഒരു മുഖ്യമന്ത്രിയെ ആണ് തങ്ങള്‍ക്ക് ആവശ്യം എന്നാണ് പ്രഭാനാഥ് എം പറയുന്നത്. തങ്ങളുടെ മുഖ്യമന്ത്രി ഇതിനോട് പ്രതികരിക്കുമോ എന്ന് തന്നെ സംശയമാണെന്ന് മറ്റൊരാള്‍ പറയുന്നു.

ബീഫ് നിരോധിക്കുന്നതിരെ

ബീഫ് നിരോധിക്കുന്നതിനെതിരെയുള്ള എല്ലാ നീക്കങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് സന്തോഷ് രംഗന്‍ പറയുന്നത്. ഞങ്ങള്‍ തമിഴര്‍ക്ക് താങ്കളെ പോലെ ഒരു നേതാവിനെ വേണം എന്നും പറയുന്നുണ്ട്.

English summary
Tamilians want Pinarayi Vijayan as their Chief Minister!! What is happening on Twitter?
Please Wait while comments are loading...