താനൂരില്‍ സിപിഎമ്മും ലീഗും ക്രിമനലുകളെ സംരക്ഷിക്കുന്നു; തീരമേഖലയിലെ രാഷ്ട്രീയപ്പക നിലക്കുന്നില്ല

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: താനൂര്‍ തീരമേഖലയിലെ രാഷ്ട്രീയപ്പക നിലക്കുന്നില്ല. സി.പി.എമ്മും മുസ്ലീം ലീഗും തമ്മിലുള്ള പോര് മൂര്‍ദ്ധന്യത്തിലെത്തി പിഞ്ചു കുട്ടികള്‍ നടത്തിയ നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ വരെ എത്തി നില്‍ക്കുകയാണ്. രണ്ട് പാര്‍ട്ടിയില്ല മുള്ള ക്രിമിനല്‍ സ്വഭാവക്കാരെ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നതാണ് തുടരെയുള്ള അക്രമങ്ങള്‍ക്ക് കാരണമാവുന്നത്.

മോദി ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുനല്‍കി? സുരക്ഷയും വിദ്യാഭ്യാസവും എവിടെയെത്തിയെന്ന് രാഹുല്‍!!

ഉണ്ണിയാലിലാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഏറ്റവുമേറെ അക്രമം നടന്നത്. മുസ്ലിംലീഗിന്റെ കോട്ട തകര്‍ത്ത് ചെങ്കോട്ട സ്ഥാപിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തുണ്ടായ ഭീകരമായ അക്രമത്തിന്റെ മുറിപ്പാട് ഉണങ്ങുന്നതിനു മുമ്പാണ് നബിദിന റാലിക്ക് നേരെ നടന്ന അക്രമം .അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തി ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.അബ്ദുറഹിമാന്‍ ജയിച്ചതോടെ ലീഗിനും വീര്യം വര്‍ദ്ധിച്ചു.

nattukar

നബിദിന റാലിക്കിടെ പരുക്കേറ്റവരെ പ്രവേശിപ്പിച്ച തിരൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍.

തെരഞ്ഞെടുപ്പു കാലത്ത് വി.അബ്ദുറഹിമാന്‍ സഞ്ചരിച്ച കാറിനുനേരെ ലീഗ് അക്രമം അഴിച്ചുവിട്ടിരുന്നു.രാഷ്ട്രീയ നേതാക്കന്‍മാരുടെ നിലനില്‍പ്പിനു വേണ്ടി മനുഷ്യത്വ ത്തിനു പകരം രാഷ്ട്രീയം തലയില്‍ കുത്തിവെച്ച് പാവപ്പെട്ട മല്‍സ്യതൊഴിലാളികളെ ചാ വേറുകളാക്കുന്ന രീതിയാണ് താനൂരില്‍ കണ്ടുവരുന്നത്.പോലീസിന്റെ ഭാഗത്തു നിന്നും നിഷ്പക്ഷ സമീപനമുണ്ടാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്. നേരത്തെനടന്ന അക്രമത്തില്‍ പോലീസുതന്നെ വാഹനങ്ങളും വീടുകളും തകര്‍ത്ത് പ്രശനം വലുതാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും ഉണ്ടായിരുന്നു.

താനൂര്‍ ഉണ്ണിയാലില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ നടത്തിയ നബിദിന റാലിക്ക് നേരെയാണ് ഇന്നലെ അക്രമണമുണ്ടായത്. 16 വിദ്യാര്‍ത്ഥികളടക്കം 22പേര്‍ക്ക് പരുക്കേറ്റു. അക്രമത്തില്‍ വെട്ടേറ്റ ആറുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ അക്രമത്തില്‍ പരുക്കേറ്റവര്‍ ലീഗ് പ്രവര്‍ത്തകരും അക്രമം നടത്തിയത് സി.പി.എം പ്രവര്‍ത്തകരുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം തങ്ങളെ അക്രമിച്ചതിന്റെ പ്രതികരമാണു സി.പി.എം നടത്തിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ വെട്ടം പഞ്ചായത്തുകളില്‍ ഇന്ന് യു.ഡി.എഫ്.ഹര്‍ത്താല്‍ ആചരിക്കുകയാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുംഉണ്ണിയാല്‍ പുതിയ കടപ്പുറം സ്വദേശികളുമായ കാക്കാന്റെ പുരക്കല്‍ സക്കറിയ (29) പുത്തന്‍പുരയില്‍ അഫ്‌സല്‍ (25) പള്ളി മാഞ്ഞാന്റെ പുരക്കല്‍ അര്‍ഷാദ് (20) പള്ളിമ്മാന്റ പുരക്കല്‍ സെയ്തു മോന്‍ (55) പുത്തന്‍പുരയില്‍ അന്‍സാര്‍ (20) പുത്തന്‍പുരയില്‍ അഫ് സാദ് (20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ പരുക്കേറ്റ ഇ കെ.വിഭാഗം സമസ്ത നടത്തുന്ന ഉണ്ണിയാല്‍ മിസ് ബാവുല്‍ ഹിദാഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികളായ ആദില്‍ഷാ(13)ഉനൈസ് (11) റില്‍ ഷാന്‍ (10) ഷിംഷാറുല്‍ ഹഖ് (14) ഷാഹിദ് (11) ഷെമീം (8) ആദില്‍ (12) ഫാരിസ് (13) ഫറാസ് (16) മുഹമ്മദ് ബിനാന്‍ (14) ഖാലിദ് (10) റംഷാദ് (12) അസ്ലം (10) ഇംഫാന്‍ (12) സജാദ് (12) അര്‍ഷിഫ് (8) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് തീരമേഖലയെ നടുക്കിയ അക്രമമുണ്ടായത്.നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത നബിദിന റാലിയോടൊപ്പം വെട്ടേറ്റ വരും ചില രക്ഷിതാക്കളും വിദ്യാലയത്തിലെ ജീവനക്കാരും പങ്കെടുത്തിരുന്നു. റാലി തിരിച്ചു വരുമ്പോള്‍ കുറ്റിക്കാട്ടില്‍ പതിഞ്ഞിരുന്ന പതിനഞ്ചോളം വരുന്ന അക്രമിസംഘം റാലിയുടെ പിറകു ഭാഗത്തേക്ക് ഓടിയടുക്കുകയും അക്രമിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാള്‍, ഇരുമ്പുദണ്ഡ് മുതലായ ആയുധങ്ങളുമായിട്ടായിരുന്നു അക്രമം.മുതിര്‍ന്നവരെ വെട്ടിയപ്പോള്‍ ചിതറിയ രക്തം കുട്ടികളുടെ മേല്‍ തെറിച്ചു. ഭയചകിതരായ കുട്ടികള്‍ ചിതറി ഓടുന്നതിനിടയിലാണ് പരുക്കേറ്റത്.

വിട്ടേറ്റും വീണുമാണ് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വെട്ടേറ്റ വരേയും പരുക്കേറ്റ വിദ്യാര്‍ത്ഥികളേയും ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെട്ടേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.കോട്ടക്കലെ ഒരു സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായി ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഉണ്ണിയാല്‍ പ്രദേശത്തുള്ള സി.പി.എം.പ്രവര്‍ത്തകരാണ് നബിദിന റാലി അക്രമിച്ചതെന്നും പ്രതികളെ തിരിച്ചറിയാമെന്നും ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.നേരത്തെ സി.പി.എം.പ്രവര്‍ത്തകനെ വെട്ടിയതിന്റെ തിരിച്ചടിയാണ് നബിദിന റാലിക്ക് നേരെ നടന്ന അക്രമമെന്നാണ് പോലീസിന്റെ നിഗമനം.പോലീസ് പിക്കറ്റുണ്ടായിട്ടും അക്രമമുണ്ടാ യതില്‍ പോലീസിന്റെ വീഴ്ച്ചക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

English summary
Tanur, CPM and League are protecting criminals

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്