കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂർ, വെള്ളയിൽ, ചെല്ലാനം മൽസ്യബന്ധന ഹാർബറുകൾ കമ്മീഷൻ ചെയ്തു; വിപ്ലവകരമായ മുന്നേറ്റമെന്ന് മന്ത്രി

Google Oneindia Malayalam News

കൊല്ലം: നമ്മുടെ സംസ്ഥാനത്ത് തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മുന്നേറ്റമാണ് ഇടത് പക്ഷ സർക്കാർ അധികാരത്തിൽ വന്നത് മുതൽ നടത്തിയിട്ടുള്ളത് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. താനൂർ, വെള്ളയിൽ, ചെല്ലാനം മൽസ്യബന്ധന ഹാർബറുകൾ കമ്മീഷൻ ചെയ്തതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മൽസ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം, പാരമ്പര്യേതര രീതിയിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ റോഡുകളുടെ നിർമ്മാണം തുടങ്ങി തീരദേശത്തിൻ്റെ അടിസ്ഥാന വികസനങ്ങളിൽ എല്ലാം വികസന മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം, എന്നിങ്ങനെ 5 മൽസ്യബന്ധന തുറമുഖങ്ങൾ കമ്മീഷൻ ചെയ്തു.സംസ്ഥാനത്ത് നിലവിൽ 18 മൽസ്യബന്ധന തുറമുഖങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
മലപ്പുറം ജില്ലയിലെ താനൂരിൽ മൽസ്യബന്ധന തുറമുഖം നിർമിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നു. തുറമുഖ നിർമ്മാണത്തിന് ആകെ 86 കോടി രൂപയാണ് ചിലവ് .പുതിയ കടപ്പുറം, ചീരാൻ കടപ്പുറം, എടക്കടപ്പുറം, ഒസ്സാൻ, എളാരൻ, പണ്ടാരക്കടപ്പുറം, കോർമൻ കടപ്പുറം, എന്നീ മൽസ്യ ഗ്രാമങ്ങളിലെ മൽസ്യത്തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി പൂർത്തികരണത്തോടു കൂടി താനൂരും, പരിസര പ്രദേശങ്ങളിലുമുള്ള പതിനായിരം മൽസ്യത്തൊഴിലാളികൾക്ക് വർഷം മുഴുവൻ ഈ മൽസ്യബന്ധന തുറമുഖം ഉപയോഗപ്പെടുത്തി സുരക്ഷിതമായി മൽസ്യ ബന്ധനം നടത്തുവാൻ സാധിക്കും. ഹാർബർ നിർമ്മാണത്തിൻ്റെ ഭാഗമായി 600 ടൺ അധിക മൽസ്യ ഉപ്പാദനമാണ് പ്രതീക്ഷിക്കുന്നത്.

fishingd-

വെള്ളയിൽ മൽസ്യബന്ധന തുറമുഖ നിർമാണ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതിയ്ക്ക് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഏകദേശം 75 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി പൂർത്തീകരിക്കുന്നത് വഴി വെള്ളയിൽ, പുതിയ കടവ്, തോപ്പയിൽ, കാമ്പുറം എന്നീ മൽസ്യ ഗ്രാമങ്ങളിലെ മൽസ്യതൊഴിലാളികൾക്ക് ഏത് കലാവസ്ഥയിലും സുരക്ഷിതമായി മൽസ്യ ബന്ധനം സാധ്യമാകും. ഹാർബറിൻ്റെ പുർണ്ണ തോതിലുള്ള പ്രവർത്തനത്തിലൂടെ പതിനായിരം തൊഴിലവസരങ്ങളും, പരോക്ഷമായി 1 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 600 ടൺ അധിക മൽസ്യ ഉല്പാദനം വെള്ളയിൽ മൽസ്യബന്ധന ഹാർബറിലൂടെ പ്രതീക്ഷിക്കുന്നു.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

എറണാകുളം ജില്ലയിലെ ചെല്ലാനം മൽസ്യബന്ധന തുറമുഖം ഇടത് പക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചെല്ലാനം മൽസ്യബദ്ധന തുറമുഖത്തിൻ്റെ പൂർത്തീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകി പ്രവേശന പാതയുൾപ്പെടെ ഹാർബറിൻ്റെ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി 13 കോടി രൂപ അനുവദിച്ചിരുന്നു. ആകെ പദ്ധതി ചിലവ് 50 കോടി രൂപയാണ്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയ കടവ്, മറന്നശ്ശേരി എന്നീ ഫിഷിംഗ് വില്ലേജുകൾക്ക് പ്രയോജനപ്പെടും. 500 ടൺ അധിക മൽസ്യ ഉല്പാദനമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ പ്രതീക്ഷിക്കുന്നത്. കേരളതീരദേശത്തിൻ്റെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയാണ് ഇടത് പക്ഷ സർക്കാർ മുന്നോട്ട് പോവുന്നതെന്നും മന്ത്രി പറഞ്ഞു.

പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Tanur, Vellayil and Chellanam fishing harbors were commissioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X