അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത്; അധ്യാപകന്‍ കസ്റ്റഡിയില്‍, സ്‌കൂട്ടര്‍ കണ്ടെത്തി
കാസര്‍ഗോഡ്: മിയാപദവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക രൂപയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് കണ്ടെത്തി. വ്യാഴാഴ്ച വീട്ടില്‍ നിന്ന് സാധാരണ പോലെ ഇറങ്ങിയ രൂപ വൈകീട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മഞ്ചേശ്വരം പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കുമ്പള പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വേണ്ടി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മകളുടെ സ്‌കൂളിലെത്തി ഫീസടച്ചിരുന്നു രൂപ. ശേഷം ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. പിന്നീടാണ് കാണാതയത്. ദുര്‍ഗപള്ളത്ത് നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തി.
അതേസമയം, സംഭവത്തില്‍ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകന്‍ തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് രൂപ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
രൂപയുമായി അടുപ്പമുള്ളവരെ എല്ലാം പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും. മുങ്ങി മരണമാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തില്‍. സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം കണ്ടെത്തിയ ശേഷവും രൂപയുടെ ഫോണ്‍ ബെല്ലടിച്ചിരുന്നു.












Click it and Unblock the Notifications