കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപികയുടെ മൃതദേഹം റെയില്‍പാളത്തില്‍; പ്രതി പിടിയില്‍

  • By Ashif
Google Oneindia Malayalam News

കൊല്ലം; കൊട്ടിയത്തെ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. അബിന്‍ പ്രദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപിക കാവ്യ ലാല്‍ മരിച്ചിട്ട് മാസങ്ങളായെങ്കിലും പ്രതിയെ ഇതുവരെ പിടിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല.

Abin

അബിനും കുടുംബവും അധ്യാപികയുടെ മരണത്തിന് ശേഷം ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബിന്‍ പിടിയിലായത്.

രണ്ടര മാസം മുമ്പാണ് കാവ്യയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടത്തിയത്. കാവ്യയുമായി വിവാഹം ആലോചിച്ചിരുന്നു അബിന്‍. ഉറപ്പിച്ചതിന് ശേഷം സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷമാണ് കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവ ശേഷം അബിനും കുടുംബവും മുങ്ങുകയായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്കും മാനഭംഗത്തിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

English summary
Kollam Teacher's death: accused arrested by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X