കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു,ഭീഷണിപ്പെടുത്തി?പാമ്പാടി നെഹ്‌റു കോളേജില്‍ അധ്യാപകര്‍ പണിമുടക്കുന്നു

വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും കോളേജിലെ വിദ്യാര്‍ത്ഥി വണ്‍ഇന്ത്യയോട് പറഞ്ഞു.

Google Oneindia Malayalam News

തൃശൂര്‍: മാസങ്ങള്‍ നീണ്ട വിദ്യാര്‍ത്ഥി സമരത്തിന് ശേഷം തുറന്ന പാമ്പാടി നെഹ്‌റു കോളേജില്‍ അധ്യാപകരുടെ പണിമുടക്ക്. ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് അധ്യാപകര്‍ പണിമുടക്ക് ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായും, ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചാണ് നെഹ്‌റു കോളേജിലെ അധ്യാപകര്‍ പണിമുടക്കുന്നത്.

എന്നാല്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദം കാരണമാണ് അധ്യാപകര്‍ പണിമുടക്കുന്നതെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധ്യാപകരെ കരുവാക്കി പകപ്പോക്കല്‍ നടത്താനാണ് മാനേജ്‌മെന്റിന്റെ ശ്രമമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും കോളേജിലെ വിദ്യാര്‍ത്ഥി വണ്‍ഇന്ത്യയോട് പറഞ്ഞു. അധ്യാപകരുടെ പണിമുടക്ക് കോളേജില്‍ തുടരുകയാണ്.

nehrucollege

ഫെബ്രുവരി 17 വെള്ളിയാഴ്ചയാണ് പാമ്പാടി നെഹ്‌റു കോളേജില്‍ ക്ലാസുകള്‍ ആരംഭിച്ചത്. കോളേജിന്റെ ചരിത്രത്തിലാദ്യമായി മാനേജ്‌മെന്റിന്റെ പീഢനത്തിനെതിരെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനവും നടത്തിയിരുന്നു. മരണപ്പെട്ട തങ്ങളുടെ സഹപാഠി ജിഷ്ണുവിനെ അനുസ്മരിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ കയറിയത്.

English summary
Teachers strike is going on in pampady nehru college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X