ജിഷ്ണു കോപ്പിയടിച്ചിട്ടില്ല; സാങ്കേതിക സര്‍വ്വകലാശാല റിപ്പോര്‍ട്ടും പുറത്ത്
ജിഷ്ണുവിനെതിരെ കോപ്പിയടിച്ചെന്ന ആരോപണമല്ലാതെ തെളിവുകളൊന്നും ഹാജരാക്കാന്‍ കോളജിനായിട്ടില്ല.
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല. സര്‍വ്വകലാശാല അന്വേഷണ സമിതിയാണ് പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയി കോപ്പിയടിച്ചിട്ടില്ലെന്ന് കണഅടെത്തിയിരിക്കുന്നത്.
ജിഷ്ണുവിനെതിരെ കോപ്പിയടിച്ചെന്ന ആരോപണമല്ലാതെ തെളിവുകളൊന്നും ഹാജരാക്കാന്‍ കോളജിനായിട്ടില്ല. കോളജില്‍ മാനസിക പീഡനമെന്ന പരാതി വ്യാപകമായതിനാല്‍ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.

അതേസമയം, കോളജില്‍ ചില അധ്യാപകരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശാരീരിക മാനസിക പീഡനമെന്ന പരാതി വ്യാപകമാണെന്ന് ബോധ്യമായെന്നും കോളജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ജിഷ്ണു മാനസിക പീഡനത്തിനിരയയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സര്‍വകലാശാല സംഘം അന്തിമ വിലയിരുത്തലിലെത്തിയിട്ടില്ല. സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. ജിഎസ് പദ്മകുമാറിന്റെയും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ് ഷാബുവിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിധ്യാഭ്യാസ മന്ത്രിക്ക് കൈമാറും.












Click it and Unblock the Notifications