കേരളത്തിലെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; 2,20,000 ഡോസ് വാക്‌സിന്‍ എത്തി
തിരുവനന്തപുരം: വാക്‌സിന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനത്തിന് താല്‍ക്കാലിക പരിഹാരം. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തി. 2,20,000 ഡോസ് വാക്‌സിനകളാണ് എത്തിയത്. തിരുവനന്തപുരം ജില്ലയില്‍ എത്തിയ കൊവിഷീല്‍ഡ് വാക്‌സിന്‍ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.

ഇതിനിടെ, വാക്‌സിന്‍ ലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിയാത്തതിനാല്‍ കൊവിന്‍ പോര്‍ട്ടലിലൂടെ കൂടുതല്‍ ദിവസങ്ങളിലേക്ക് സ്ലോട്ടുകള്‍ നല്‍കാന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളിലെ ലഭ്യത കണക്കാക്കിലെടുത്താണ് ഇപ്പോള്‍ ടോക്കണ്‍ ഷെഡ്യൂള്‍ ചെയ്യുന്നത്.
അതേസമയം, സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തുടര്‍ച്ചയായാണ് ഈ യോഗം കൂടിയത്.
സംസ്ഥാനത്ത് പ്രതിദിനമുള്ള ഓക്സിജന്റെ ഉത്പാദനം, വിതരണം, ഉപയോഗം, ആസന്നമായിരിക്കുന്ന രോഗികളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വര്‍ധനവിന് ആനുപാതികമായുള്ള മുന്നൊരുക്കങ്ങള്‍ എന്നിവ പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 220 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാണ്.
Recommended Video
കോവിഡ് ചികിത്സയ്ക്കും കോവിഡ് ഇതര ചികിത്സയ്ക്കുമായി ഏകദേശം 100 മെട്രിക് ടണ്‍ ഓക്സിജനാണ് ഉപയോഗിക്കേണ്ടി വരുന്നത്. വിതരണ ശേഷം ഓക്സിജന്‍ ഉത്പാദന കേന്ദ്രത്തില്‍ 510 മെട്രിക് ടണ്ണോളം ഓക്സിജന്‍ കരുതല്‍ ശേഖരമായുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തില്‍ കരുതല്‍ ശേഖരം 1000 മെട്രിക് ടണ്ണായി വര്‍ധിപ്പിക്കുന്നതിന്റെ വിവിധ സാധ്യതകള്‍ യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications