Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവമോര്‍ച്ച നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയത്തിലേയ്ക്ക് കുട്ടികളെ എത്തിച്ച സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുമോര്‍ച്ച നിയമസഭയിലേക്ക് നമടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ, കണ്ണീര്‍ വാതകവും, ജലപീരങ്കിയും പ്രയോഗിച്ചു. സെക്രട്ടറിയേറ്റില്‍ നിന്നും നിയമസഭിലേക്കാണ് മാര്‍ച്ച് നടത്തിയത്.

നിയമസഭയ്ക്കടുത്തെത്തിയപ്പോള്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചിതറിയോടി. എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ ഇവര്‍ തിരിച്ചെത്തി ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു.

Thiruvananthapuram Map

ഇതോടെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും ഗ്രനേഡും പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചു. ഒരു വിഭാഗം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മാര്‍ച്ചില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+