കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമറ ഏത് ആംഗിളില്‍ വെച്ചാലും മുരളിയുണ്ടാകും.. ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട് കേട്ടോ..? ട്രോളി ടിജി മോഹന്‍ദാസ്

Google Oneindia Malayalam News

കോഴിക്കോട്: കേരള ബി ജെ പിക്കുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരനെതിരെ ആണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ നീക്കം സജീവമാകുന്നത്. ബി ജെ പി ബൗദ്ധിക വിഭാഗം മുന്‍ തലവന്‍ ടി ജി മോഹന്‍ദാസ് ആണ് വി മുരളീധരനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മുരളീധരന്റെ രാജ്യസഭയില്‍ ഇരിക്കുന്ന രീതിയെ ആണ് ടി ജി മോഹന്‍ദാസ് പരിഹസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ എത്തുമ്പോഴെല്ലാം വി മുരളീധരന്‍ യാദൃച്ഛികം എന്നത് പോലെ അദ്ദേഹത്തിന്റെ പിന്നില്‍ ഏതെങ്കിലും വശത്ത് കയറിയിരിക്കും എന്നാണ് ടി ജി മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇതിനെതിരെ വി മുരളീധരപക്ഷത്തെ അണികളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

1

ടി ജി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...

പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി.മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പുറകില്‍, സൈഡിലായി വീഡിയോയില്‍ വരത്തക്കവിധം ഇരിക്കും! കാമറ ഏതാങ്കിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ഥ്യം! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്നു കരുതരുത് കേട്ടോ..

കിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലികിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലി

2

ഇതിനെതിരെ ടി ജി മോഹന്‍ദാസിന്റെ പോസ്റ്റിന് താഴെ തന്നെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയുടെ പിന്നിലിരിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് എന്താണ് ഇത്ര അസഹിഷ്ണുത എന്നാണ് മുരളീധരപക്ഷത്ത് ഉള്ളവര്‍ ചോദിക്കുന്നത്. മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് വോട്ടുകച്ചവടം എന്ന ചീത്തപ്പേര് പാര്‍ട്ടിയില്‍ നിന്ന് ഒഴിഞ്ഞ് പോയത് എന്നാണ് അണികള്‍ പറയുന്നത്.

വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍

3

കേന്ദ്ര മന്ത്രിയായി പ്രവര്‍ത്തിക്കുമ്പോഴും സാധാരണ പ്രവര്‍ത്തകരുടെ വീട്ടിലെത്തുന്ന മുരളീധരന്‍ ആണ് കേരളത്തില്‍ പാര്‍ട്ടിക്ക് ബൂത്ത് തലം തൊട്ട് ശക്തിയുണ്ടാക്കിയത് എന്ന് അണികള്‍ ടി ജി മോഹന്‍ദാസിന്റെ പോസ്റ്റിലെ കമന്റില്‍ പറയുന്നു. എന്നാല്‍ ഇതിന് എതിരെ മറുപക്ഷവും ശക്തമായി നിലകൊള്ളുന്നുണ്ട്. കേരളത്തില്‍ ബി ജെ പി വളരാതിരിക്കാനുള്ള കാരണം മുരളീധരനെപ്പോലുള്ളവര്‍ നടത്തുന്ന ഗ്രൂപ്പിസവും മൂപ്പിളമ പോരും മൂലമാണ് എന്നാണ് മറുപക്ഷം വാദിക്കുന്നത്.

ആറാം ശ്രമത്തില്‍ വന്‍സമ്മാനം, ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യാക്കാരന്; ലഭിക്കുക കോടികള്‍..!!ആറാം ശ്രമത്തില്‍ വന്‍സമ്മാനം, ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യാക്കാരന്; ലഭിക്കുക കോടികള്‍..!!

4

ഇതിന് എതിരെ ശബ്ദിക്കാന്‍ ടി ജി മോഹന്‍ദാസിനെ പോലുള്ളവര്‍ മുന്നോട്ട് വരുന്നത് ശുഭകരമാണ് എന്നും ചിലര്‍ പറയുന്നു. ബി ജെ പിയെ കെ ജെ പി ആക്കാന്‍ കാരണക്കാരന്‍ വി മുരളീധരനും കെ സുരേന്ദ്രനും ആണ് എന്നും ചിലര്‍ പറയുന്നുണ്ട്. ടി ജി മോഹന്‍ദാസിനെ പിന്തുണച്ചാണ് ഏറിയ പങ്ക് കമന്റുകളും

English summary
TG Mohandas, the former head of BJP's intellectual wing, has trolled V Muralidharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X