Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി

തലശ്ശേരി: ഇത്തവണ കേരളത്തില്‍ ബിജെപി ശക്തമായ മത്സരത്തിനാണ് ഒരുങ്ങിയിരിക്കുന്നത്. സീറ്റുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രമല്ല, വോട്ട് വിഹിതവും കൂട്ടാനാണ് ലക്ഷ്യം. അതിനാണ് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ പടയെ രംഗത്തിറക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനും ആയ അമിത് ഷായും കേരളത്തില്‍ എത്തുന്നുണ്ട്. അമിത് ഷായുടെ പ്രധാന പരിപാടികളില്‍ ഒന്ന് നിശ്ചയിച്ചിരുന്നത് മാര്‍ച്ച് 25 ന് തലശ്ശേരിയില്‍ ആയിരുന്നു. എന്നാല്‍ അമിത് ഷാ വന്നാല്‍ ആര്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കും എന്നാണ് ചോദ്യം. നിലവിലെ സാഹചര്യത്തില്‍ മണ്ഡലത്തില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല.

പ്രതീക്ഷയുള്ള മണ്ഡലം

പ്രതീക്ഷയുള്ള മണ്ഡലം

കണ്ണൂരില്‍ ബിജെപിയ്ക്ക് വലിയ സ്വാധീനം അവകാശപ്പെടാറുണ്ടെങ്കിലും അത് സാധാരണ വോട്ടായി മാറാറില്ല. ജില്ലയില്‍ ബിജെപിയ്ക്ക് ഏറ്റവും അധികം വോട്ടുകളുള്ള മണ്ഡലം ആണ് തലശ്ശേരി. ഇത്തവണ ശക്തമായ മത്സരത്തിനൊരുങ്ങുകയായിരുന്നു ബിജെപി.

പത്രിക തള്ളി

പത്രിക തള്ളി

ബിജെപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിനെ ആയിരുന്നു തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പത്രികാ സമര്‍പ്പണത്തിലെ പിഴവിനെ തുടര്‍ന്ന് പത്രിക തള്ളിയിരിക്കുകയാണ് വരണാധികാരി. പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട ഫോം എ ഹരിദാസ് ഹാജരാക്കിയിരുന്നില്ല.

'സിംഹ ഗര്‍ജ്ജനം'

'സിംഹ ഗര്‍ജ്ജനം'

ദിവസങ്ങള്‍ക്ക് മുമ്പായി അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി സംബന്ധിച്ച് എന്‍ ഹരിദാസ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.
'തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹു: കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ തലശ്ശേരിയില്‍ എത്തിച്ചേരുന്നു.
ഭാരത മാതാവിന്റെ വീരപുത്രന്റെ ആഗമനത്തിനായി നമുക്ക് കാത്തിരിക്കാം .
ആ സിംഹ ഗര്‍ജ്ജനങ്ങള്‍ക്കായി നമുക്ക് ചെവിയോര്‍ക്കാം. ' ഇങ്ങനെ ആയിരുന്നു ആ പോസ്റ്റ്.

ഡമ്മി പോലും ഇല്ല

ഡമ്മി പോലും ഇല്ല

സാധാരണ ഗതിയില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം സ്ഥാനാര്‍ത്ഥികളുടെ ഡമ്മികളുടെ പത്രികയും സമര്‍പ്പിക്കാറുണ്ട്. പ്രധാന സ്ഥാനാര്‍ത്ഥിയുടെ പത്രിക എങ്ങാനും തള്ളിപ്പോയാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ തലശ്ശേരിയില്‍ ബിജെപിയ്ക്ക് ഡമ്മിയും ഇല്ലായിരുന്നു.

ഇനി എന്താകും

ഇനി എന്താകും

മാര്‍ച്ച് 25 ന് ആയിരുന്നു അമിത് ഷായുടെ പരിപാടി തലശ്ശേരിയില്‍ നിശ്ചയിച്ചിരുന്നത്. പത്രിക തള്ളിയതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ 25 ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനയില്ലെങ്കില്‍ എന്താകും സ്ഥിതി എന്ന ആശങ്കയും ഉണ്ട്. ഒരുപക്ഷേ, അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി ഉപേക്ഷിക്കാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഒരിടത്തല്ല, മുന്നിടത്ത്

ഒരിടത്തല്ല, മുന്നിടത്ത്

ഒരിടത്ത് മാത്രമാണ് ഇത്തരം പാളിച്ച സംഭവിച്ചത് എന്നാണെങ്കില്‍ അല്‍പമെങ്കിലും ആശ്വസിക്കാമായിരുന്നു. എന്നാല്‍ മൂന്ന് മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയിരിക്കുന്നത്. തലശ്ശേരി കൂടാതെ ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. ദേവികുളത്ത് എന്‍ഡിഎയുടെ ഭാഗമായി എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്.

വലിയ പ്രതിസന്ധി

വലിയ പ്രതിസന്ധി

ബിജെപിയുമായി വോട്ട് കച്ചവടം എന്നത് ഇടത്, വലത് മുന്നണികള്‍ പരസ്പരം ആരോപിക്കുന്ന ഒന്നാണ്. അതിനിടയ്ക്കാണ് കൊലീബി സഖ്യം സത്യമായിരുന്നു എന്ന് ഒ രാജഗോപാല്‍ വെളിപ്പെടുത്തിയത്. സിപിഎം- ബിജെപി സഹകരണമുണ്ടോ എന്ന് സംശയിക്കുന്നതായി ബാലശങ്കറും പറഞ്ഞു. സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോകുമെന്നാണ് ഇനി അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+