മഞ്ജുവാര്യര്‍ അടക്കമുള്ളവരെ 'കോഴി' കളാക്കി നടന്‍..!! ഒടുക്കം പോസ്റ്റ് മുക്കി മലക്കംമറിച്ചില്‍..!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ മീഡിയ കളക്ടീവിനെ പരിഹസിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നടിമാരെ വളര്‍ത്തുകോഴികളോട് ഉപമിച്ചാണ് തമ്പി ആന്റണിയുടെ പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്ത് വിശദീകരണവുമായി നടന്‍ രംഗത്തെത്തി.

അമ്മയുമായി അടുപ്പം..സ്വാമിക്ക് വേണ്ടത് പ്രായപൂർത്തിയാകാത്ത മകളെ..! ജനനേന്ദ്രിയം മുറിച്ച് പെൺകുട്ടി!

മിസ്ഡ്കോൾ പ്രണയം..2 കുട്ടികളുടെ അമ്മയായ കാമുകി..രാത്രി മൂന്നാമന്റെ ഫോൺവിളി..ഹരിപ്പാട് സംഭവിച്ചത് !!

അമ്മ പോയി ചിന്നമ്മ

അമ്മയില്‍ നിന്ന് പിരിഞ്ഞു പോയി അമ്മായിഅമ്മ ആകാതിരുന്നാല്‍ ഭാഗ്യം എന്നായിരുന്നു വിവാദ പോസ്റ്റിന്റെ തുടക്കം. സംഘടനയ്ക്ക് നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ എന്നാണെന്ന് ആരോ പറഞ്ഞെന്നും തമ്പി ആന്റണിയുടെ പോസ്റ്റില്‍ പറയുന്നു. രണ്ട് പേരാണെങ്കിലും സംഘടനയ്ക്ക് ചേരുമത്രേ.

കുഞ്ഞമ്മയും ചിന്നമ്മയും

തന്റെ വീട്ടിലെ വളര്‍ത്തുകോഴികള്‍ക്ക് മക്കളിട്ട പേരാണ് കുഞ്ഞമ്മയും ചിന്നമ്മയും. സിനിമയിലെ വളര്‍ത്തുകോഴികളാണ് നടികളെന്ന വ്യംഗ്യാര്‍ത്ഥവും തമ്പി ആന്റണി ഉദ്ദേശിച്ചിരിക്കുന്നു. ആ കോഴികള്‍ ദിവസവും രണ്ട് മുട്ടയിടുമെന്ന് ഉറപ്പാണെന്നും സംഘടനയ്ക്ക് ഒരുറപ്പുമില്ലെന്നുമാണ് പരിഹാസം.

തമ്പിക്ക് ഇഷ്ടമായില്ല

തമ്പി ആന്റണിയുടെ പോസ്റ്റിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പോസ്റ്റിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി എത്തിയതോടെ തമ്പി പോസ്റ്റ് പിന്‍വലിച്ചു. തമ്പിക്ക് ഇഷ്ടമായില്ല എന്ന പരിഹാസത്തോടെ ആഷിക് അബു അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.

ക്ഷമ ചോദിച്ച് തമ്പി

എന്നാല്‍ തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന വിശദീകരണവുമായി അടുത്ത പോസ്റ്റ് പിറകേ എത്തി. അമ്മ എന്ന പേരിനെ തമാശയായി കണ്ടതാണെന്നും ഈ അമ്മായി അമ്മ പ്രശ്‌നം ഇത്ര പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ലെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. ക്ഷമയും ചോദിക്കുന്നുണ്ട് തമ്പി ആന്റണി.

മഞ്ജു വാര്യരെ പുകഴ്ത്തിക്കൊണ്ടുള്ള നീണ്ട കുറിപ്പാണ് തുടര്‍ന്ന്.

വിമന്‍ ഇന്‍ സിനിമ കളക്ടീവിന് നേതൃത്വം നല്‍കുന്ന മഞ്ജു വാര്യരെ പുകഴ്ത്തിക്കൊണ്ടുള്ള നീണ്ട കുറിപ്പാണ് തുടര്‍ന്ന്. പെണ്‍വിമോചനത്തിന്റെ പ്രതീകമാണ് മഞ്ജു എന്നതടക്കമുള്ള പുകഴ്ത്തല്‍ കാണാം. വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്ലൊരു തുടക്കമാണെന്നും പറഞ്ഞുവെക്കുന്നു.

അഭിനന്ദനവും ആരോപണവും

ആഷിക് അബു, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ വനികളുടെ കൂട്ടായ്മയെ അഭിന്ദിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം രാഷ്ട്രീയ കാരണങ്ങള്‍ മൂലം തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും നടി മാല ടി പാര്‍വ്വതിയും രംഗത്തെത്തിയിരുന്നു.

തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Producer and Actor Thampy Antony's facebook post against Women in Cinema Collective
Please Wait while comments are loading...