'ദിലീപിൻ്റെ കാര്യത്തിൽ എന്താണിത്ര വാശി,ലക്ഷ്യം ഇതാണ്.. മാർട്ടിൻ ആ കാര്യങ്ങൾ കോടതിയിൽ പറഞ്ഞിട്ടില്ല'
അതിജീവിതയ്ക്കെതിരെ മാർട്ടിൻ പറഞ്ഞ കാര്യങ്ങൾ അയാൾ വിചാരണ കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് ടിജി മോഹൻദാസ്. പ്രതികളിലാരും തന്നെ കോടതിയിൽ പീഡനം നിഷേധിച്ചിട്ടില്ലെന്നാണ് വിധിയിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കൌമുദി ന്യൂസിനോടായിരുന്നു പ്രതികരണം. വായിക്കാം
'വീഡിയോയിൽ മാർട്ടിൻ പറഞ്ഞ കാര്യങ്ങളൊന്നും വിചാരണ കോടതിയിൽ അയാൾ പറഞ്ഞിട്ടില്ല. ഇത് നടന്നിട്ടില്ല, ഇത് സാങ്കൽപികമാണ്, ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ഞാനാണ് ആ വണ്ടി ഓടിച്ചത്, എനിക്കറിയാം അതിനകത്ത് ഒരു ചുക്കും നടന്നിട്ടില്ല എന്നൊക്കെ കോടതിയിലും പറയണ്ടേ. പക്ഷെ ഇയൾ ഇതൊന്നും കോടതിയിൽ പറഞ്ഞിട്ടില്ല. ഒന്നു മുതൽ ആറു വരെയുള്ള പ്രതികളിൽ ആരും തന്നെ റേപ്പ് കേസ് നിഷേധിച്ചിട്ടില്ല. ചെറിയ ചില ഒബ്ജെക്ഷൻസ് അല്ലാതെ വേറെ ഒന്നും തന്നെ പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പ്രതികൾക്കെല്ലാം വക്കീലും ഉണ്ടായിരുന്നു. ഇവരാരും നിസ്സഹായരൊന്നും ആയിരുന്നില്ല. ആറു പ്രതികൾ പ്ലസ് ദിലീപിന്റെ വക്കീൽ അങ്ങനെ ഏഴ് വക്കീലന്മാർ ഈ അതിജീവിതയെ ചോദ്യം ചെയ്തിട്ടുണ്ട് വിസ്തരിച്ചിട്ടുണ്ട് .അതിലെല്ലാം ഇത് തെളിഞ്ഞിട്ടുണ്ട്.

ആക്രമിക്കപ്പെടുന്ന വീഡിയോ വെച്ചൊന്നുമല്ല റേപ്പ് തെളിയുന്നത്. ശാസ്ത്രീയ പരിശോധനയിലാണ് അക്കാര്യങ്ങൾ തെളിഞ്ഞത്. ആ റേപ്പ് നടന്നിട്ടില്ല എന്ന് വാദിക്കാൻ ഈ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾക്ക് സാധിച്ചില്ല. എട്ടാം പ്രതി ആയിരുന്നല്ലോ ദിലീപ്. ദിലീപിന്റെ വക്കീൽ ബി രാമപിള്ള സാർ സമർത്ഥനാണ്, ആ കാര്യത്തിൽ ആർക്കും തർക്കമില്ല. ഈ റേപ്പ് നടന്നില്ല എന്ന് വന്നാൽ അതിൻറെ ഒന്നാം ഗുണഭോക്താവ് ദിലീപാണ്. റേപ്പേ നടന്നില്ല പിന്നെ എന്ത് കോട്ടേഷൻ ഇതെല്ലാം കൂടെ പൊക്കികൊണ്ട് പോടാ എന്ന് പറഞ്ഞിട്ട് കോടതി സകലരെയും പറഞ്ഞുവിടും.
റേപ്പ് നടന്നില്ല എന്ന് പറയാൻ രാമപിള്ള സാറും ശ്രമിച്ചിട്ടില്ല, മാർട്ടിൻ അങ്ങനെ മൊഴി കൊടുത്തിട്ടുമില്ല. മാർട്ടിൻ്റെ ആ വീഡിയോ എടുത്ത് ആഘോഷിക്കുന്നത് ഒരു മാന്യതയല്ല. പക്ഷേ ഇതൊക്കെ കൊണ്ട് ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നാകുന്നില്ല. ദിലീപ് ഗൂഢാലോചന നടത്തിയതിന് വേറെ തെളിവ് വേണം, അതില്ല എന്ന് വ്യക്തമാക്കികൊണ്ട് കോടതി വിധിച്ചു കഴിഞ്ഞു. കോടതിയിൽ ബാലചന്ദ്രകുമാർ എന്ന കഥാപാത്രം കോടതിയിൽ ഒരുപാട് മൊഴികൾ കൊടുത്തു.ഇദ്ദേഹം കൊടുത്ത ഡിജിറ്റൽ തെളിവുകളെല്ലാം എഡിറ്റഡാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ഒരു ചുക്കും കയ്യിൽ ഇല്ലാത്ത ഒരു മനുഷ്യൻ, വെറും വാചകമടി മാത്രം. ബട്ട് ചാനലിൽ കിടന്ന് ഷൈൻ ചെയ്യും. ഈ ചാനൽ ഷൈനിങ് കൊണ്ട് കേസ് ജയിക്കാൻ പറ്റില്ല .ഇത് വക്കീലന്മാരോട് പറഞ്ഞാൽ അവരും സമ്മതിക്കില്ല. ഇപ്പോൾ സംഭവിക്കുന്നത് ഈ കേസ് ഹൈക്കോടതിയിൽ പോയാൽ എങ്കിലും ദിലീപ് ശിക്ഷിക്കപ്പെടണം അതിനുള്ള ഒരു പൊതുബോധം സൃഷ്ടിക്കണം. ഹൈക്കോടതിയിലും തോക്കും എന്നാണ് അവർക്ക് വിലയിരുത്തൽ. തോറ്റാൽ പോലും ജനമനസ്സിൽ ദിലീപ് കുറ്റക്കാരനായിട്ട് കിടക്കണം. അതിനുവേണ്ടിയിട്ട് നിരന്തരം നടത്തുന്ന ക്യാമ്പയിൻ ആണ് നമ്മൾ ഈ കാണുന്നത്.
കേരളത്തിൽ നടന്ന ഒരുപാട് ബലാൽസംഘ കേസുകളിൽ അടുത്ത് നടന്ന വിവാദമായ കേസുകളിൽ പോലുമുള്ള ആരോപണമാണ് എന്നെ ഇന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, എന്റെ അശ്ലീല ചിത്രങ്ങൾ എടുത്തു വീഡിയോ എടുത്തു, അത് ആര് പറഞ്ഞെടുപ്പിച്ചതാണ്, ആരാണ് അതിന്റെ പിന്നിൽ, ആ വീഡിയോ എടുക്കാൻ ആര് പറഞ്ഞു, ആരും പറഞ്ഞില്ല, അത് ബ്ലാക്ക്മെയിൽ ചെയ്യാൻ വേണ്ടിയിട്ടോ മറ്റേതോ കാര്യത്തിന് ഈ റേപ്പിസ്റ്റ് തന്നെ എടുക്കുന്ന വീഡിയോ ആണ്, പക്ഷേ ഈ നടിയുടെ കാര്യം വന്നു കഴിയുമ്പോൾ അത് പോരാ ആ വീഡിയോ എടുത്തതല്ല എടുപ്പിച്ചതാണ്. കല്ല് വീണതല്ല എറിഞ്ഞതാണ് എറിഞ്ഞ ആളെ പിടിച്ചില്ല കല്ലിനെ പിടിക്കുന്നു ഈ ന്യായം ഒക്കെ വരുന്നു. എന്തുകൊണ്ട് മറ്റേ കേസിൽ ഈ ന്യായം വരുന്നില്ല.
ഈ കാര്യത്തിൽ മാത്രം വീഡിയോ എടുത്തതിന്റെ പുറകിൽ ആരെങ്കിലും വേണം, ഒന്നുകിൽ ദിലീപ് വേണം അല്ലെങ്കിൽ മാർട്ടിൻ പറഞ്ഞപോലെ ലാല് വേണം അല്ലെങ്കിൽ രമ്യ നമ്പീശൻ ആരെങ്കിലും ഇതിന്റെ പുറകിൽ ഉണ്ടായേ പറ്റുയുള്ളൂ. ഇതെന്തൊരു വാശി. ശരി ഉണ്ടെന്ന് പറഞ്ഞിട്ട് നിങ്ങൾ കോടതിയിൽ ഈ ബാലേന്ദ്രകുമാരനെ ഒക്കെ കൊണ്ടുപോയി നാണം കെട്ടു. ഇനിയെങ്കിലും ആ കലാപരിപാടി അവസാനിപ്പിക്കു എന്നാണ് ഞാൻ പറയുന്നത്'












Click it and Unblock the Notifications