Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവി മുഖ്യമന്ത്രിക്ക് മുറി, അണികളെ കൈവീശി കാണിക്കാന്‍ ബാല്‍ക്കണി; ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം റെഡി

തിരുവനന്തപുരം: ബി ജെ പിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കെ ജി മാരാര്‍ ഭവന്‍ എന്ന് തന്നെയാണ് പുതിയ ആസ്ഥാന മന്ദിരത്തിനും പേര് നല്‍കിയിരിക്കുന്നത്. മൂന്നര വര്‍ഷം കൊണ്ടാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇന്നാണ് മന്ദിരത്തിന്റെ പാലുകാച്ചല്‍. രാവിലെ 11.30 നും 12 നും ഇടയിലെ മുഹൂര്‍ത്തത്തിലാണ് പാല് കാച്ചല്‍ ചടങ്ങ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സൗകര്യം കൂടി നോക്കിയ ശേഷമായിരിക്കും മന്ദിരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം തൈക്കാടാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. 20 വര്‍ഷം മുന്‍പാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന 55 സെന്റ് സ്ഥലം വാങ്ങിയത്. ഇവിടെ 60000 ചതുരശ്ര അടിയുള്ള മന്ദിരമാണ് പണിതിരിക്കുന്നത്. ബി ജെ പി പ്രസിഡന്റായി സി പി പത്മനാഭനും സംഘടനാ ജനറല്‍ സെക്രട്ടറിയായി പി പി മുകുന്ദനും ഉള്ളപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്.

BJP Office

ചീഫ് സെക്രട്ടറിയായിരുന്ന എസ് പത്മകുമാറിന്റെയും കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാറിന്റെയും കുടുംബവീടിരുന്ന സ്ഥലമാണ് ഇത്. അഞ്ച് നിലകളുള്ള മന്ദിരത്തില്‍ ഭാവി മുഖ്യമന്ത്രിക്കായി പ്രത്യേക മുറി അടക്കം ആധുനിക സംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ആദ്യത്തെ നിലയിലാണ് സംസ്ഥാന അധ്യക്ഷന്റെ ഓഫീസ്. അതിനോട് ചേര്‍ന്നാണ് ഭാവി മുഖ്യമന്ത്രിക്കായുള്ള മുറി ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് എന്നെങ്കിലും അധികാരത്തില്‍ എത്തും എന്നും അന്ന് ബി ജെ പിക്ക് മുഖ്യമന്ത്രിയുണ്ടാകും എന്നുമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. താഴത്തെ രണ്ട് നിലകള്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിനായി മാറ്റി വെച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ മുറിയോട് ചേര്‍ന്നൊരുക്കിയ ബാല്‍ക്കണി നേതാക്കള്‍ക്ക് താഴെനില്‍ക്കുന്ന അണികളെ കൈവീശി കാണിക്കാന്‍ വേണ്ടി നിര്‍മിച്ചതാണ്. വീഡിയോ കോണ്‍ഫ്രന്‍സിനായി പ്രത്യേക മുറിയുണ്ട്.

മൂന്നാം നിലയിലാണ് നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കുള്ള പ്രത്യേകം മുറികള്‍. പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാര്‍ക്കായി കാബിനുകളും മന്ദിരത്തിലുണ്ട്. കെട്ടിടത്തിന്റെ കോര്‍ട്ടിയാര്‍ഡില്‍ കെ ജി മാരാരുടെ അര്‍ധകായ വെങ്കല പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെയും പ്രതിമകളുമുണ്ട്. പുസ്തക ലൈബ്രറി, ഈ-ലൈബ്രറി തുടങ്ങിയവയ്ക്കും മന്ദിരത്തില്‍ പ്രത്യേക സൗകര്യങ്ങളുണ്ട്.

നേതാക്കള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ പുതിയ മന്ദിരത്തിലുണ്ട്. താമരയിലകള്‍ കൊത്തിവെച്ചിട്ടുള്ള ആകെ 15 കല്‍ത്തൂണുകളാണുള്ളത്. രണ്ട് ലക്ഷം ലിറ്റര്‍ കൊള്ളുന്ന മഴവെള്ള സംഭരണിയും സജ്ജീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+