എം സി ജോസഫൈൻ്റെ രാജിയോടെ വിവാദം അവസാനിച്ചു: എ വിജയരാഘവൻ
തിരുവനന്തപുരം: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എം സി ജോസഫൈൻ്റെ രാജി സന്നദ്ധത സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുവെന്ന് സിപിഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ. വിവാദങ്ങൾ ഇവിടെ അവസാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രാജിസന്നദ്ധത ചർച്ച ചെയ്ത ശേഷം ഉചിതമായ നടപടികൾ കൈക്കൊണ്ടു. പൊതു സമൂഹത്തോട് മാപ്പു പറഞ്ഞശേഷം അവർ പാർട്ടിക്ക് വിശദീകരണം നൽകിയെന്നും വിജയരാഘവൻ പറഞ്ഞു.തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
എം സി ജോസഫൈനോട് രാജി ആവശ്യപ്പെടുകയല്ല ചെയ്തത്, മറിച്ച് രാജി സന്നദ്ധത സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു.അവർ പൊതുസമൂഹത്തോട് ക്ഷമാപണം നടത്തി. പാർട്ടിക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ അവരിൽ നിന്ന് അനുചിതമല്ലാത്ത ഒരു പരാമർശം ഉണ്ടായി.ഇതിനെതിരെ പാർട്ടിയും ചില തീരുമാനങ്ങൾ കൈക്കൊണ്ടു. വിവാദം ഇതോടെ അവസാനിച്ചു. ഈ വിഷയത്തിൽ തന്നെ കൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നത് പറയിപ്പിക്കാൻ ശ്രമിക്കേണ്ട എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എ വിജയരാഘവൻ്റെ മറുപടി.

സംഭവത്തിൽ സിപിഎം സ്വീകരിച്ച നയത്തിൽ വ്യക്തത കുറവില്ല. ഇക്കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു തെറ്റിദ്ധാരണയും ഉണ്ടാകാനിടയില്ലെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഒരു വാർത്താ ചാനലിൽ നടന്ന തത്സമയ ചർച്ചയ്ക്കിടെ പരാതി പറയാൻ വിളിച്ച യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ മോശമായി പെരുമാറിയത്.
തുടർന്ന്, സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. സർക്കാരിന് നാണക്കേടുണ്ടാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇവർക്കെതിരെ വിമർശനമുണ്ടായി. വനിതാ അംഗങ്ങളടക്കമുള്ളവരും കൂട്ടവിമർശനമുന്നയിച്ചു.ഘടകകക്ഷി നേതാക്കളും ഭരണാനുകൂല വിദ്യാർഥി യുവജന സംഘടനകളും കമ്മീഷൻ അധ്യക്ഷയുടെ രാജി നടപടിയിൽ വലിയ അതൃപ്തിയാണ് പ്രകടിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിൽ ഇടതു സഹയാത്രികരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിന്നുള്ളവരും പ്രതിഷേധം ശക്തമാക്കിയതോടെ നിർണായക സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രാജി സന്നദ്ധത അറിയിക്കുകയും തുടർന്ന് രാജി പാർട്ടി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി അടക്കമുള്ള വനിതാ നേതാക്കൾ ജോസഫനൈതിരെ കടുത്ത ഭാഷയിലാണ് പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചത്.
Recommended Video
സർക്കാരും സിപിഎമ്മും വെട്ടിലായതോടെയാണ് വിഷയത്തിൽ അടിയന്തര നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. വിവാദം അവസാനിപ്പിച്ചതോടെ പാർട്ടിയിൽ ജോസഫൈനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നും വ്യക്തമായി.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്ഥി ഏറ്റുമാനൂരിലുണ്ട് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ












Click it and Unblock the Notifications