'ദിലീപ് കുറ്റക്കാരനാണെന്നല്ല കോടതി പറഞ്ഞത്', ദിലീപിന് അനുകൂലമല്ലാത്തൊരു വിധി തന്നെയെന്ന് രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കാനാകില്ലെന്ന വിചാരണ കോടതി വിധി ദിലീപിന് വൻ തിരിച്ചടിയായിരിക്കുകയാണ്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനും ശരത്തിനും എതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ തുടരന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ചു എന്നതിന് അർത്ഥം പോലീസിന്റെ വാദങ്ങൾ ശരിയാണ് എന്നോ ദിലീപ് കുറ്റക്കാരനാണ് എന്നോ അല്ലെന്ന് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് രാഹുലിന്റെ പ്രതികരണം.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: കോടതി വിധി വായിക്കുമ്പോള്‍ കുറ്റങ്ങള്‍ ശരിയാണെന്നോ നിലനില്‍ക്കുന്നുവെന്നോ അര്‍ത്ഥമാക്കാന്‍ കഴിയുമോ എന്ന് അറിയില്ല. പകരം തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്ന് പറഞ്ഞ് ഹര്‍ജി കൊടുത്തപ്പോള്‍ അത് റദ്ദാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. അല്ലാതെ അത് തെളിവായ കോടതി സ്വീകരിച്ചുവെന്നോ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്നോ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ കോടതി ശരിവെച്ചു എന്നോ അര്‍ത്ഥമില്ല.

ദിലീപും ശരത്തും കൊടുത്ത ഹര്‍ജികള്‍ കോടതി തളളിയതിന് അര്‍ത്ഥം പോലീസ് കണ്ടെത്തിയ കാര്യങ്ങളെല്ലാം അംഗീകരിച്ചു എന്നല്ല. അങ്ങനെയെങ്കില്‍ പിന്നെ വിചാരണയുടെ ആവശ്യം ഇല്ലല്ലോ. ദിലീപിന് അനുകൂലമല്ലാത്തൊരു വിധി തന്നെയാണ്. അദ്ദേഹത്തിന് തിരിച്ചടിയാണ് എന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.. അതിന് അര്‍ത്ഥം ദിലീപ് കുറ്റക്കാരനാണ് എന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ കോടതി പറഞ്ഞു എന്നല്ല.

തേടിയ വളളി കാലില്‍ ചുറ്റിയും ആത്മബന്ധവും ഒക്കെ പറഞ്ഞ് കൊണ്ടിരുന്നവര്‍ക്ക് പെട്ടെന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ആരാധകരായി മാറുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. പക്ഷേ ഈ കോടതി വിധിയുടെ നിയമപരമായ വ്യാഖ്യാനം, ദിലീപ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തി എന്നല്ല. പോലീസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിയില്ല എന്നതാണ്.

കോടതിക്ക് കാര്യങ്ങള്‍ വിശ്വസനീയമാണ് എന്ന് പറയാന്‍ കഴിയില്ല. 30തിന് കുറ്റം ചുമത്തും എന്ന് പറഞ്ഞാല്‍ കുറ്റപത്രം ദിലീപിനെ വായിച്ച് കേള്‍പ്പിക്കും, ഇന്നതൊക്കെയാണ് കുറ്റങ്ങള്‍ എന്ന് പറയും. അതിന് ശേഷം വിചാരണ വരും. കുറ്റം ചുമത്തല്‍ എന്ന് പറഞ്ഞാല്‍ കോടതി വിധി പറയുന്നതല്ല. ദിലീപ് കുറ്റക്കാരനെന്ന് കോടതി വിധിക്കുകയല്ല ഉണ്ടായത്. വരും ദിവസങ്ങളില്‍ കുറേക്കൂടി വ്യക്തത ലഭിക്കും.
Tips for Washing machine- വാഷിംഗ് മെഷീന്‍ കൂടുതല്‍ വൈദ്യുതി ചെലവാക്കുന്നുണ്ടോ? ഇതാ ചില പൊടിക്കൈകള്‍

കോടതി വിധി ക്രൈംബ്രാഞ്ചിനെ സംബന്ധിച്ച് നേട്ടമാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പ്രതികരിച്ചു. പ്രതികള്‍ക്ക് മേല്‍ കുറ്റം ചാര്‍ത്താനുളള തെളിവുണ്ട് എന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ കോടതി പ്രാഥമികമായി ശരിവെക്കുന്നു എന്ന് വേണം കരുതാന്‍. വിചാരണയിലേ തീരുമാനിക്കാന്‍ സാധിക്കൂ എന്നും അജകുമാർ പറഞ്ഞു.












Click it and Unblock the Notifications