കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പാര്‍ട്ടിയില്‍ നില്‍ക്കണോ... ഇതെല്ലാം ചെയ്യണം

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാന സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാളിയതായി റിപ്പോര്‍ട്ട്. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി യാണ് വിഎസിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചത്.

ഫോണില്‍ ബന്ധപ്പെട്ട യെച്ചൂരിയോട് വിഎസ് തന്റെ നിലപാട് ആവര്‍ത്തിച്ചു. ഒരുതരത്തിലും ഉള്ള വിട്ടുവീഴ്ചകള്‍ക്കും താന്‍ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍.

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാതിരിക്കണമെങ്കില്‍ പാര്‍ട്ടി ചില കാര്യങ്ങള്‍ ചെയ്യണം എന്നാണ് വിഎസിന്റെ ആവശ്യം.

പിണറായിക്കെതിരെ നടപടി

പിണറായിക്കെതിരെ നടപടി

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം പരസ്യമാക്കിയ പിണറായി വിജയനെതിരം സംഘടനാ നടപടിയെടുക്കണം.

ടിപി കേസ്

ടിപി കേസ്

ടിപി വധക്കേസില്‍ കോടതി ശിക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം.

കത്ത് ചര്‍ച്ച ചെയ്യണം

കത്ത് ചര്‍ച്ച ചെയ്യണം

താന്‍ സംസ്ഥാന കമ്മിറ്റിക്കും പിന്നീട് പോളിറ്റ് ബ്യൂറോവിനും നല്‍കിയ കത്ത് സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യണം.

പുനര്‍നിര്‍മിതി വേണം

പുനര്‍നിര്‍മിതി വേണം

സംസ്ഥാനത്തെ പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ പുനര്‍ നിര്‍മിതി വേണം.

സമൂഹത്തിന് മുന്നില്‍ കുറ്റ വിചാരണ

സമൂഹത്തിന് മുന്നില്‍ കുറ്റ വിചാരണ

സംസ്ഥാന സമ്മേളം തന്നെ കേരള സമൂഹത്തിന് മുന്നില്‍ കുറ്റവിചാരണ ചെയ്യുകയാണെന്ന് വിഎസ് കുറ്റപ്പെടുത്തുന്നു.

തുടരാന്‍ താത്പര്യമില്ല

തുടരാന്‍ താത്പര്യമില്ല

കാര്യങ്ങള്‍ ഈ നിലക്കാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് വിഎസ് കാരാട്ടിനോട് പറഞ്ഞു.

സ്ഥാനം വേണ്ട

സ്ഥാനം വേണ്ട

തനിക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളൊന്നും വേണ്ട. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഇതുവരെ പ്രവര്‍ത്തിച്ച് പോന്നത്.

English summary
The demands VS raised to central committee leaders to stay back in CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X