Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയില്‍ പദ്ധതി എല്ലാം കൃത്രിമം; ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ കോപ്പിയടിയെന്ന് അലോക് വര്‍മ്മ

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെമി സൈ്പീഡ് റെയില്‍വെ കെ റെയില്‍ പദ്ധതിക്കെതിരെ പ്രാഥമിക സാധ്യതപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ്മ. ഇത് വെറും കെട്ടുകഥയാണെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ലെന്നും ബദല്‍ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയാണ് കേരളത്തിലെ ഇടനാടിലൂടെ പാത പോകുന്നതെന്നും അലോക് വര്‍മ്മ പറഞ്ഞു. സ്റ്റേഷനുകളും മറ്റും തീരുമാനിച്ചതും കൃത്രിമ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) വെച്ചാണെന്നും സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയോ ബ്രോഡ്ഗേജ് വേണോ എന്ന് ആദ്യം റെയില്‍വേ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും പദ്ധതിരേഖ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

1

റെയില്‍വേ പാത, ഡിസൈന്‍, നിര്‍മാണം തുടങ്ങിയ മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് അലോക് വര്‍മ്മ. കൃത്രിമമായി കെട്ടിപ്പടുത്ത ഒരു രേഖയാണ് പദ്ധതിയുടെ ഡിപിആര്‍ എന്ന പേരില്‍ റെയില്‍വേ ബോര്‍ഡിന് മുമ്പില്‍ വെച്ചിരിക്കുന്നത്. കേരളത്തിന് വേണ്ടി നേരത്തെ ഡിഎംആര്‍സി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപം കോപ്പിയടിച്ചാണ് കെ റെയിലിന് വേണ്ടി കൊടുത്തിട്ടുള്ളതെന്നാണ് അലോക് വര്‍മ്മ പറയുന്നത്.

2

യാത്രക്കാരുടെ എണ്ണം കൂട്ടിചേര്‍ത്തിരിക്കുകയാണെന്നും സ്റ്റേഷനുകള്‍ ക്രമീകരിച്ചതിലും വലിയ പിഴവാണ് വരുത്തിയിട്ടുള്ളതെന്നും നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് സ്റ്റേഷനുകള്‍ നല്‍കിയിരിക്കുന്നതെന്നും ഡിപിആറില്‍ 80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ ഓടിക്കുമെന്നാണ് പറയുന്നതെന്നും അലോക് വര്‍മ്മ പറയുന്നു. ഭൂപ്രകൃതിയും പ്രളയസാധ്യതയും ഒന്നും പഠിക്കാതെ ഇങ്ങനെ ചെയ്യുന്നതെന്നും ലീഡാര്‍ സര്‍വ്വേ ഡാറ്റ ഉപയോഗിച്ച് കൃത്രിമമായി കെട്ടിചമച്ചതാണ് പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ- റെയില്‍ പദ്ധതിയുടെ മറവില്‍ വലിയ തോതിലുളള റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനസ്സിലുള്ളതെന്നാണ് അലോക് വര്‍മ പറയുന്നത്.

3

കെ റെയില്‍ പദ്ധതിക്കെതിരെ കെ സുധാകരന്‍ എംപിയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമാണെന്നാണ് കെ സുധാകരന്‍ എംപി പാര്‌ലമെന്റില്‍ പറഞ്ഞത്. പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കെ റെയിലില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലോക്സഭയില്‍ അടിയന്തരപ്രമേത്തിനു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

4

പദ്ധതിയെ കുറിച്ച് വിശദമായ പഠനം കേരള സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ശരിയായ രീതിയില്‍ ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാത പഠനങ്ങളൊന്നും നടത്താതെയാണ് കേരള സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ ലോക്‌സഭയില്‍ പറഞ്ഞു. 529.45 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായ 63,941 കോടി രൂപ കേരളത്തിന് താങ്ങാന്‍ കഴിയുന്നതല്ലെന്നും പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങള്‍ മൂന്ന് പ്രളയം അതിജീവിച്ച കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും സുധാകരന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

5

അതേസമയം കെ റയില്‍ പദ്ധതിക്കെതിരെ ഈ മാസം 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്ന് യു ഡി എഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ റയിലിന്റെ നിശ്ചിത പാതകടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനിച്ചിരിക്കുന്നത്. കെ റെയില്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും അറിയിച്ചിരുന്നു.

6

അതേസമയം കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് അനിവാരക്യമാണെന്ന് സിപിഎം സംസ്ഥാൈന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും അറിയിച്ചിരുന്നു. പദ്ധതി പ്രാവര്‍ത്തികമായാല്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെക്ക് നാല് മണിക്കൂര്‍കൊണ്ട് എത്താനാകുമെന്നും കോടിയേരി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+