അനധികൃതമായി അവധിയെടുത്തവരെ പിരിച്ചുവിടാന്‍ ധനുവകുപ്പ്; മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: അനധികൃതമായി അവധിയില്‍ തുടരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ധനവകുപ്പ്. അനധികൃതമായി അവധിയില്‍ പ്രവേശിച്ചിരിക്കുന്നവരെ ഉടന്‍ പിരിച്ചുവിടാനാണ് ധനവകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി 20 വര്‍ഷത്തില്‍ നിന്നും 5 വര്‍ഷമായി ചുരുക്കിയ പശ്ചാത്തലത്തലാണ് പുതിയ നടപടി.
അഞ്ച് വര്‍ഷത്തിന് ശേഷവും ജോലിയില്‍ തിരിച്ചെത്താവരെ പിരിച്ചുവിടും, ഇത് നടപ്പിലാക്കാന്‍ ധനവകുപ്പ് മാര്‍ഗം നിര്‍ദേശം പുറത്തിറിക്കി. 2020 നംവംബര്‍ അഞ്ചുമുതലാണ് അവധി വെട്ടിച്ചുരുക്കല്‍ പ്രാബല്യത്തിലാവുക.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അവധി നീട്ടി അപേക്ഷിച്ചവരെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും നിര്‍ദേശം ഉണ്ട്. അപേക്ഷകര്‍ മറ്റേതെങ്കിലും തൊഴിലിന്റെ ഭാഗമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പുള്‍പ്പെടെ അപേക്ഷിക്കണം. വകുപ്പ് മേധാവിയുടെ ശുപാര്‍ശയും ധനവകുപ്പിന്റെ അംഗീകീരവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ അവധി അനുവദിക്കു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അവധി നീട്ടിഅപേക്ഷിച്ചവരെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. അപേക്ഷകര്‍ മറ്റേതെങ്കിലും തൊഴിലിന്റെ ഭാഗമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പുള്‍പ്പെടെ അപേക്ഷിക്കണം. വകുപ്പ് മേധാവിയുടെ ശുപാര്‍ശയും ധനവകുപ്പിന്റെ അംഗീകാരവും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ അവധി അനുവദിക്കു.
ഭരണച്ചിലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് അനധികൃത അവധികള്‍ക്ക് കടിഞ്ഞാണിടുന്നത്. ശമ്പളമില്ലാതെ അവധി വെട്ടിച്ചുരുക്കല്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെഎം എബ്രഹാം അധ്യക്ഷനായ വിദഗ്‌ധ സമിതിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ച് വര്‍ഷം എന്ന രീതിയില്‍ 20 വര്‍ഷം വരെയാണ് നിലവില്‍ അവധി അനുവദിക്കുന്നത്. ശമ്പളമില്ലാത്ത അവധിയാണിത്. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അപേക്ഷ നല്‍കുന്നത് അനുസരിച്ചായിരുന്നു അവധി നീട്ടി നല്‍കുന്നത്.












Click it and Unblock the Notifications