കുവൈത്തില്‍ നിന്നുള്ള വിമാനം കൊച്ചിയില്‍ പറന്നിറങ്ങി, തിരിച്ചെത്തിയത് 177 പ്രവാസികള്‍
കൊച്ചി: കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്തില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം നെടുമ്പാശേരിയില്‍ എത്തി. ഇന്ന് രാത്രി 9.30ഓടെയാണ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.45നാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരില്‍ സന്ദര്‍ശക വിസയിലെത്തി തിരിച്ചുവരാന്‍ കഴിയാത്തവരും ഗര്‍ഭിണികളും ഉള്‍പ്പടെയുണ്ട്. കൂടാതെ നാട്ടിലെത്തി അടിയന്തരമായി ചികിത്സ ലഭിക്കേണ്ടവരും ഉള്‍പ്പെടുന്നു.

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കുവൈത്തില്‍ വച്ച് റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. എന്നാല്‍ ഇവര്‍ക്ക് തെര്‍മ്മല്‍ സ്‌കാന്‍ നടത്തി പനിയില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് വിമാനത്തില്‍ കയറ്റിയത്. ഇതിനിടെ യാത്രക്കാരുടെ പട്ടികയില്‍ ഇടം നേടാത്തതിന് തുടര്‍ന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവര്‍ കുവൈത്ത് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം, കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ചാര്‍ട്ട് ചെയ്ത വിമാനസര്‍വീസുകളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് കുവൈത്തില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ രണ്ട് പേരുടെ പരിശോധനഫലം പോസിറ്റീവായി. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏഴാം തിയ്യതി ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയ വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാള്‍ കോഴിക്കോടും രണ്ടാമത്തെ ആള്‍ കൊച്ചിയിലും ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications