അസത്യങ്ങളുടെ ചീട്ടുകൊട്ടാരമാണ് 'ദി കേരള സ്റ്റോറി' ; മതേതര മനസുകൾ തള്ളി കളയും; വി അബ്ദുറഹ്മാൻ
ഇന്ത്യയിലെ വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവെച്ച മുസ്ലിം ന്യൂനപക്ഷവിരുദ്ധ അജണ്ടയുടെ കുഴലൂത്തുകാരാകുകയാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ അണിയറ പ്രവർത്തകരെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. കേരളത്തെ അസത്യങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്തുന്ന ചിത്രം എന്ന ലളിതമായ പറച്ചിലിൽ ഇതിനെതിരെയുള്ള പ്രതിഷേധം ഒതുങ്ങിപോകരുത്. സംഘപരിവാർ നടത്തുന്ന ഒരു ദീർഘ കാലത്തേക്കുള്ള നിക്ഷേപം എന്നാണ് ഈ ചിത്രത്തെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരണോപാധികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ കേരളത്തിലെ അടിയുറച്ച മതേതര മനസുകൾക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ടെന്നും അത് ഇനിയും അങ്ങിനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രപഠനത്തിന്റെ മുഖ്യസ്രോതസ്സ് ആയിരിക്കണമെന്നില്ലെങ്കിലും സിനിമ, പൊതുബോധ നിര്‍മിതിയിലും താത്പര്യാനുസൃതം അതിനെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും പ്രത്യയശാസ്‌ത്രോപാധി എന്ന നിലയില്‍ വഹിക്കുന്ന പങ്ക് അത്ര നിസ്സാരമല്ല. ആ വസ്തുത തിരിച്ചറിഞ്ഞു തന്നെയാണ് സംഘ് പരിവാർ ശക്തികൾ സിനിമയിൽ വലിയൊരു പങ്ക് മൂലധന നിക്ഷേപം നടത്തുവാൻ ഇറങ്ങി തിരിച്ചിരിക്കുന്നത്. സംഘ് പരിവാർ അജണ്ടകളെ ഒളിച്ചുകടത്തുന്ന സിനിമകൾ പ്രേക്ഷകർക്ക് അപരിചിതമല്ല. എന്നാൽ മുൻകാലങ്ങളിൽ വന്ന അത്തരം സിനിമകളെ തീർത്തും നിഷ്പ്രഭമാക്കും വിധത്തിലാണ് അസത്യങ്ങളുടെ ഒരു ചീട്ടുകൊട്ടാരം 'ദി കേരള സ്റ്റോറി' കെട്ടിപൊക്കുന്നത്.

ഇന്ത്യയിലെ വലതുപക്ഷ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുവെച്ച മുസ്ലിം ന്യൂനപക്ഷവിരുദ്ധ അജണ്ടയുടെ കുഴലൂത്തുകാരാകുകയാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ.
മുസ്ലിം മതതീവ്രവാദികളെ കുറിച്ചുള്ള വ്യവഹാരങ്ങള്‍ നിരന്തരം നിര്‍മിച്ചുകൊണ്ട് സാമൂഹിക ശരീരത്തിന് ഭീഷണിയായി എവിടെയും പൊടുന്നനെ അപ്രതീക്ഷിത കോണുകളില്‍ നിന്ന് അവര്‍ പ്രത്യക്ഷപ്പെടാം എന്നും തങ്ങളുടെ പെണ്മക്കൾ ഏത് സമയവും ഈ മുസ്ലിം തീവ്രവാദികളുടെ ഇരകളായി നാടും വീടും വിട്ടുപോയേക്കാം എന്നുമുള്ള ഭയം ഉത്പാദിപ്പിക്കുകയുമാണ് ഇത്തരം ദൃശ്യപരിചരണങ്ങള്‍ ലക്ഷ്യമിടുന്നത്. നടുക്കുന്ന പെൺവാണിഭ കെണിയിൽ പെട്ട് വീട്ടിൽ മടങ്ങിയെത്താതെ പോയ 32000 പെൺകുട്ടികളുടെ കഥ എന്ന വിശേഷണം ജനങ്ങളുടെ മനസ്സിൽ സംശയത്തിന്റെ നെരിപ്പോട് തീർക്കുന്നതാണ്. ഒരു ന്യൂനപക്ഷ മതവിഭാഗത്തെ അപരരാക്കിക്കൊണ്ട് അവര്‍ക്കെതിരെ മനശാസ്ത്രപരമായ ഒരു യുദ്ധം സാധ്യമാക്കാനുള്ള നിഗൂഢ തന്ത്രം ആണ് ഇതിനു പിന്നിൽ.
മുസ്ലിം ഭീകരവാദികളുടെ കളിത്തൊട്ടിലാണ് കേരളം എന്ന തരത്തിലുള്ള ചിത്രീകരണം കേരളത്തിലെ മതമൈത്രിയും സൗഹാർദ്ദ അന്തരീക്ഷവും തകർക്കാൻ ആർ എസ് എസ് കേന്ദ്രങ്ങളിൽ കാലങ്ങളായി നടക്കുന്ന ഗൂഡാലോചനയുടെ ബഹിർസ്ഫുരണം ആണെന്ന് തിരിച്ചറിയാൻ പ്രയാസമില്ല. എല്ലാ അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ മുഖ്യ പ്രമേയമാക്കി ചിത്രം ഒരുക്കിയത് വർഗീയവിഷം കുത്തിവെച്ച് ഭിന്നിപ്പിന്റെ രാഷ്ട്രീയ കാർഡിറക്കി സമുദായങ്ങളെ തമ്മിലടിപ്പിച്ച് വളഞ്ഞവഴിയേ വോട്ട് നേടാമെന്ന വ്യാമോഹത്തിന്റെ ഫലമാണ്.
സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകത്തിന്റെ പാതി സഞ്ചരിച്ചു കഴിഞ്ഞിരിക്കും എന്ന മാർക്ക് ട്വൈനിന്റെ ഉദ്ധരണി ശരിവെക്കും വിധം സിനിമയിലൂടെ പങ്കുവെക്കപ്പെടുന്ന കള്ളങ്ങൾ യഥാർത്ഥ സ്റ്റാറ്റിസ്റ്റിക്സിനെക്കാളും വേഗത്തിൽ ജനമനസുകളിൽ വേരൂന്നും എന്ന വ്യക്തമായ തിരിച്ചറിവോടും പ്ലാനിങ്ങോടും കൂടി തന്നെയാണ് ഈ ചിത്രം ഒരുക്കപ്പെട്ടത് എന്നതിൽ സംശയമില്ല.
അതുകൊണ്ട് തന്നെ കേരളത്തെ അസത്യങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്തുന്ന ചിത്രം എന്ന ലളിതമായ പറച്ചിലിൽ ഇതിനെതിരെയുള്ള പ്രതിഷേധം ഒതുങ്ങിപോകരുത്. സംഘപരിവാർ നടത്തുന്ന ഒരു ദീർഘ കാലത്തേക്കുള്ള നിക്ഷേപം എന്നാണ് ഈ ചിത്രത്തെ വിലയിരുത്തേണ്ടത്.
സമാന ആശയമുള്ള "In The Name of Love - Melancholy of God's Own Country" എന്ന ഡോക്യുമെന്ററി മുൻപ് ഒരുക്കിയ സുദീപ്തോ സെന്നിന്റെ ഉദ്ദേശ്യം നിഷ്കളങ്കമല്ലെന്ന് വ്യക്തമാണ്. മാത്രമല്ല ജെ എൻ യു വിൽ പ്രതിഷേധാഗ്നി തെളിയിച്ച ആ ഡോക്യുമെന്ററി സ്‌ക്രീനിംഗിന് അന്ന് മുൻകൈ എടുത്തത് എബിവിപി നേതൃത്വം കൊടുക്കുന്ന വിവേകാനന്ദ വിചാർ മഞ്ച് ആയിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. വി എസ് അച്യുതാനന്ദന്റെ പരാമർശങ്ങളെ വളച്ചൊടിച്ചു കൊണ്ട് ടീസർ ഇറക്കിയത് പോലും ആസൂത്രിതമാണെന്ന് വേണം മനസിലാക്കുവാൻ.
"നിങ്ങളുടെ അടുത്ത് കേരളമുണ്ട്; എനിക്ക് അധികമൊന്നും പറയാനില്ല."എന്ന അർധോക്തിയിൽ അധികാരത്തിൽ ഇരിക്കുന്ന ഒരു തലമുതിർന്ന ബിജെപി നേതാവ് കേരളത്തെ അപമാനിക്കാൻ തുനിഞ്ഞതിന്റെ സ്പോൺസേഡ് ദൃശ്യാവിഷ്‌കരണം മാത്രമാണീ സിനിമ. രണ്ടും കേരളത്തിന്റെ ദൃഢമായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ബോധ്യങ്ങൾക്ക് മുന്നിൽ വിലപ്പോകില്ല. പ്രതിലോമകരമായ പ്രത്യയശാസ്ത്ര പ്രസരണത്തില്‍ ഏതു വഴികളും അഭികാമ്യമെന്ന് കരുതുന്ന ഒരു കൂട്ടം നടത്തുന്ന വിദ്വേഷ പ്രചാരണോപാധികളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ കേരളത്തിലെ അടിയുറച്ച മതേതര മനസുകൾക്ക് എക്കാലവും കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും അങ്ങിനെ തന്നെ തുടരും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications