കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഭൂരിപക്ഷ സമുദായവും ക്രൈസ്തവരും തുല്യദുഃഖിതര്‍: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മതവർഗീയതയുടെ ഇരകളായ ഭൂരിപക്ഷ സമുദായവും ക്രൈസ്തവ ന്യൂനപക്ഷങ്ങളും തുല്ല്യദുഖിതരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. യുഡിഎഫനൊപ്പം ജമാഅത്ത ഇസ്ലാമിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടാണ് എല്‍ഡിഎഫിനൊപ്പമുള്ളത്. ഇതിൽ ക്രൈസ്തവ സമൂഹം ദുഖിതരാണ്. ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുകയാണ്.

നിയമസ സഭാ സമ്മേളനം നടക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ വിവാദത്തില്‍നിയമസ സഭാ സമ്മേളനം നടക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ വിവാദത്തില്‍

സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും മുസ്ലീം തീവ്രവാദ -വര്‍ഗീയ സംഘടനകളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമാണ്. ഭൂരിപക്ഷ സമുദായവും ക്രൈസ്തവ ന്യൂനപക്ഷവും അര്‍ഹതയുള്ളത് പോലും ലഭിക്കാത്ത അവസ്ഥയിലാണ്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ക്ഷേമപദ്ധതികളില്‍ പോലും സംസ്ഥാനത്ത് തങ്ങള്‍ക്ക് നേരെ വിവേചനം ഉണ്ടാകുന്നുവെന്ന് ക്രൈസ്തവ സഭാ നേതൃത്വം പ്രധാനമന്ത്രിയെ കണ്ട് പരാതി ബോധിപ്പിച്ചിരിക്കുന്നു.

ഇരുമുന്നണികളും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. യുഡിഎഫില്‍ കോണ്‍ഗ്രസിന് കറിവേപ്പിലയുടെ സ്ഥാനമാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ലീഗാണ്. ഭരണം കിട്ടിയാല്‍ ലീഗിന് ഉപമുഖ്യമന്ത്രി പദം നല്കുമോയെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണം. നാലേമുക്കാല്‍ കൊല്ലം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിന്റെ കാരണം കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. വോട്ട് ബാങ്ക് രാഷ്്ട്രീയത്തിന്റെ ഇരയാണ് ചെന്നിത്തല. ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്ക് കോണ്‍ഗ്രസില്‍ രാഷ്ട്രീയ ഭാവിയില്ല എന്ന് വ്യക്തമായി. രാജ്യവ്യാപകമായി തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലും അവസാനിക്കും.

ksurendran1

ഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കേന്ദ്രപദ്ധതികളെ സംസ്ഥാനത്തിന്റേതെന്ന പേരില്‍ അവതരിപ്പിച്ച് കയ്യടി നേടാന്‍ ശ്രമിക്കുകയാണ്. ബിജെപി ഇത് തുറന്ന് കാട്ടും. ലൈഫ് പദ്ധതിയില്‍ രണ്ടര ലക്ഷം വീട് പണിതുവെന്നത് കള്ളമാണ്. വീടുകള്‍ പണിതത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്കിയ പണം ഉപയോഗിച്ചാണ്. ആലപ്പുഴ,കൊല്ലം ബൈപ്പാസുകളുടെ നിര്‍മ്മാണവും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളാണ്. സംസ്ഥാനത്ത് ഇരുമുന്നണികളേയും ഒരുപോലെ എതിര്‍ക്കുന്ന നയമാണ് ബിജെപിയുടേതെന്നും സുരേന്ദ്രന്‍ പറഞ്ഞു.തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ പുതിയ 2 പ്ലാന്റുകള്‍ കൂടി, വൻ കുതിപ്പിന് വഴിയൊരുക്കുമെന്ന് മന്ത്രിട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ പുതിയ 2 പ്ലാന്റുകള്‍ കൂടി, വൻ കുതിപ്പിന് വഴിയൊരുക്കുമെന്ന് മന്ത്രി

 കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബി ജെ പി, കേരളത്തില്‍ നോട്ടം ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍, കളി മാറും!! കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബി ജെ പി, കേരളത്തില്‍ നോട്ടം ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍, കളി മാറും!!

English summary
The majority community and Christians in Kerala are equally sad: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X