മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തി, വിഷം കഴിച്ച പിതാവും മരിച്ചു
തൃശൂർ: മകനേയും കുടംബത്തേയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധനും മരിച്ചു. കൊട്ടേക്കാടൻ ജോൺസൺ ( 68 ) ആണ് മരിച്ചത്. വിഷം കഴിച്ചാണ് ജോൺസൺ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഒരാഴ്ചയായി ഇയാൾ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ മകൻ ജോജി ( 39) പേരക്കുട്ടി തെൻഡുൽക്കർ (12) എന്നിവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്, സെപ്റ്റംബർ 14 ന് പുലർച്ചെ 12.30 ന് ആണ് മകന്റെ കുടുംബം ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോൺസൺ പെട്രോൾ ഒഴിച്ചത്.

ജോജിക്കും തെൻഡുൽക്കറിനും 90 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജിക്ക് അമ്പത് ശതമാനത്തിന് മുകളിലാണ് പൊള്ളൽ.ലോറി ഡ്രൈവർ ആയിരുന്നു ജോജി. ഭാര്യ ലിജി കാർഷിക സർവ്വകലാശാലയിൽ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ജോൺസൺ.
ഏതാനും വർഷങ്ങളായി ജോൺസണും മകനും തമ്മിൽ തർക്കം ഉണ്ടാവാറുണ്ടായിരുന്നു. പിന്നാലെ ജോജിയും കുടുംബവും വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് രണ്ട് വർഷം മുമ്പ് ഇവർ തറവാട്ടിലേക്ക് മടങ്ങിയത്.
എന്നാൽ ഇവർ തമ്മിൽ വീണ്ടും പ്രശ്നം ഉണ്ടാവുകയായിരുന്നു. അതേസമയം സമീപവാസികൾ ആണ് ആംബുലൻസ് വരുത്തി പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറാണകുളം മെഡിക്കൽ സെന്റിറിലും പ്രവേശിച്ചെഹ്കിലും ജോജിയേയും തെൻഡുൽക്കറെയും രക്ഷിക്കാനായില്ല.
അപകടത്തിൽ ജോൺസണും സാരമായി പൊള്ളലേറ്റിരുന്നു, സംഭവത്തിന് ശേഷം നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോണസണെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രാത്രി ടി വി കണ്ടിരുന്ന ജോൺസന്റെ സമീപവാസികളായ സഹോദരങ്ങളിൽ ഒരാൾ പുറത്തിറങ്ങിയപ്പോൾ ആയിരുന്നു ജോൺസൺ തലയിലൂടെ വെള്ളം കോരി ഒഴിക്കുന്നത് കണ്ടത്. ശരീരത്തില്ഡ പൊള്ളലേറ്റിരുന്ന ജോൺസന്റെ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചപ്പോൾ ജോൺസൺ ഈ യുവാവിന് നേരെ കയ്യിൽ ഉണ്ടായിരുന്ന വെട്ടുകത്തി എറയുകയായിരുന്നു.
യുവാവ് സഹോദരനേയും പിതാവിനേയും വിളിച്ചുവരുത്തി, അപ്പോഴാണ് വീടിനുള്ളിൽ പുകയും തീയും കണ്ടത്. ഉടൻ സമീപവാസികളെ വിളിച്ചുണർത്തി, ഈ സമയത്ത് ജോൺസൺ ഓടി രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications