കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യപ്രതിജ്ഞയ്ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കണം; ഹൈക്കോടതി

Google Oneindia Malayalam News

തിരുവനന്തപുരം;രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി.എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് ഒഴിവാക്കണം.നിലവില്‍ നിശ്ചയിച്ച സംഖ്യ കുറച്ചുകൊണ്ടാകണം ചടങ്ങ് നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറൽ സെക്രട്ടറി ഡോ. കെജെ പ്രിൻസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിർബന്ധമായും പങ്കെടുക്കേണ്ടുന്നവർ തന്നെയാണോ ചടങ്ങിന് എത്തുന്നതെന്ന് ഉറപ്പാക്കാണം. കൊവിഡ് പ്രോട്ടോകൾ കൃത്യമായി പാലിക്കണം. നിലവിലെ കോവിഡ് സാഹചര്യം മറക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

high court

ഹർജിയിൽ കോടതി സർക്കാർ നിലപാട് തേടിയിരുന്നു.ഇതിന് 400 ൽ താഴെ മാത്രം ആളുകളേ എത്തുള്ളൂവെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷ എം.എൽ.എമാർ,ന്യാധിപന്മാർ എന്നിവർ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കുറഞ്ഞത് 350 പേരെ മാത്രമേ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളൂവെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. തുറസായ സ്ഥലത്താണ് ചടങ്ങ് നടത്തുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. . അതേസമയം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ചടങ്ങ് നടത്തുന്നതിന് കോടതി തടസ്സം പറഞ്ഞിട്ടില്ല.

യുഡിഎഫ് തട്ടിക്കൂട്ട്, കോണ്‍ഗ്രസ് ആള്‍ക്കൂട്ടം, നേതൃത്വത്തിനെതിരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍യുഡിഎഫ് തട്ടിക്കൂട്ട്, കോണ്‍ഗ്രസ് ആള്‍ക്കൂട്ടം, നേതൃത്വത്തിനെതിരെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍

ഹാനി ബാബുവിനെ നാളെ ബ്രീച്ച് കാന്റി ആശുപത്രിലേക്ക് മാറ്റണം: ഉത്തരവിട്ട് ബോംബ ഹൈക്കോടതിഹാനി ബാബുവിനെ നാളെ ബ്രീച്ച് കാന്റി ആശുപത്രിലേക്ക് മാറ്റണം: ഉത്തരവിട്ട് ബോംബ ഹൈക്കോടതി

Recommended Video

cmsvideo
Kerala High Court allows physical swearing-in of LDF government subject to COVID-19 protocol

വിഡി സതീശന് ലഭിച്ചത് രണ്ട് വോട്ട് മാത്രം; 19 പേരും ചെന്നിത്തലയോടൊപ്പം,തലമുറ മാറ്റമില്ലാതെ കോണ്‍ഗ്രസ്വിഡി സതീശന് ലഭിച്ചത് രണ്ട് വോട്ട് മാത്രം; 19 പേരും ചെന്നിത്തലയോടൊപ്പം,തലമുറ മാറ്റമില്ലാതെ കോണ്‍ഗ്രസ്

English summary
The number of people participating oath taking ceremony should be reduced; High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X