മന്ത്രിമാർക്കൊപ്പം പാർട്ടി സെക്രട്ടറിക്കും ക്ലാസ് നൽകണം; വിജയരാഘവനെതിരെ പിഎംഎ സലാം
കോഴിക്കോട്: സംസ്ഥാനത്ത് വർഗീയധ്രൂവീകരണത്തിന് സിപിഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ തുടക്കം കുറിച്ചിരിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഹസന്‍, അമീര്‍, കുഞ്ഞാലിക്കുട്ടി എന്നിങ്ങനെയുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ വർഗീയത നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിശീലന പരിപാടിയിൽ മന്ത്രിമാര്‍ക്ക് പകരം പഠനക്ലാസ് നൽകേണ്ടത് സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിക്കാണെന്നും പിഎംഎ സലാം വിമർശിച്ചു. അതേസമയം, പാലാ ബിഷപ്പിൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിന് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാനാണ് കെപിസിസി പ്രസിഡൻറ് പ്രതിപക്ഷനേതാവും ശ്രമിക്കുന്നതെന്നും പിഎംഎ സലാം വ്യക്തമാക്കി.
കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

പാലാ ബിഷപ്പ് ജോസഫ് മാർ കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയില്‍ മുസ്ലീം സമുദായത്തിന് ആശങ്കയുണ്ട്. അത് പരിഹരിക്കാനാണ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ശ്രമിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. ഹസന്‍, അമീര്‍, കുഞ്ഞാലിക്കുട്ടിയെന്ന ആരോപണത്തിലൂടെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് തുടക്കമിട്ടത് എ വിജയരാഘവനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാര്‍ക്ക് പകരം പഠന ക്ലാസിലിരുത്തേണ്ടത് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനെയാണെന്നും പിഎംഎ സലാം പരിഹസിച്ചു.

വിജയരാഘവനെ വിമർശിച്ച സലാം അദ്ദേഹം എപ്പോഴും സ്വീകരിക്കുന്നത് വര്‍ഗീയവും സ്ത്രീ വിരുദ്ധവുമായ നിലപാടാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണെന്നും സലാം ആരോപിച്ചു. താലിബാനിസമുണ്ടെന്ന് പറയുന്ന കെ സുരേന്ദ്രൻ അതിന് തെളിവ് കൊണ്ടുവരണം. മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രിക്കും ട്യൂഷന്‍ നല്‍കണം. ഭരണനേട്ടങ്ങള്‍ പറയാനില്ലാത്തത് കൊണ്ടാണ് സിപിഎം വര്‍ഗീയത പറയുന്നത്. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പാര്‍ട്ടി സെക്രട്ടറിയെ പാര്‍ട്ടി പഠിപ്പിക്കണമെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശവുമായി വിഷയം അവസാനിപ്പിക്കാതിരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നാർക്കോട്ടിക് ജിഹാദിനെ വിവാദമാക്കി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതായും പിഎംഎ സലാം പറഞ്ഞു. സിപിഎം സെക്രട്ടറിയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരവും അപമാനകരവുമാണ്. മുസ്ലിം സമൂഹത്തിന്റെ ആശങ്ക ഭരിക്കുന്ന ഭരണകൂടം പരിഹരിക്കണമെന്നും അദ്ദേഹം ആവശപ്പെട്ടു.

ഇതിനിടെ ഇന്ന് വിജയരാഘവനും സുധാകരനും വിഷയത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. വർഗീയവിഷം ചീറ്റുന്ന വർഗീയവാദിയെന്നായിരുന്നു കെ സുധാകരൻ സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയെ വിശേഷിപ്പിച്ചത്. രൂക്ഷമായ ഭാഷയിൽ വിജയരാഘവനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സുധാകരൻ്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും. ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോയെന്നും, അതാണ് വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സിപിഎം ചെയ്യുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. കണ്ണൂരിൽ നടന്ന കോൺഗ്രസ് പരിപാടിക്കിടെയായിരുന്നു സുധാകരൻ്റെ കടന്നാക്രമണം.

കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തിയിരുന്നു.വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു ഇതിനോടുള്ള വിജയരാഘവന്റെ വിമര്‍ശനം. ഇതിന്‍റെ പിൻപാട്ടുകാരനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. വിജയരാഘവൻ്റെ വിമർശനത്തിനാണ് സുധാകരൻ മറുപടിയുമായി എത്തിയത്.












Click it and Unblock the Notifications