Get Updates
Get notified of breaking news, exclusive insights, and must-see stories!

157 കേസുകൾ, 170 അറസ്റ്റ്, ഹർത്താലിനിടെ നാശനഷ്ടം വരുത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനിടെ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. കെഎസ്ആർടിസി ബസുകൾ അടക്കമുളള വാഹനങ്ങൾ തകർക്കപ്പെടുകയും ആളുകളെ സമരാനുകൂലികൾ കയ്യേറ്റം ചെയ്യുകയുമടക്കമുണ്ടായി. ഹർത്താലിനോട് അനുബന്ധിച്ച് കെഎസ്ആർടിസി ബസ്സുകൾക്ക് നാശ നഷ്ടം വരുത്തിയവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

കേരളത്തില്‍ ബന്ദ് നിരോധിച്ച വർഷം ഏത്? എന്താണീ ഉത്കലം: അറിയുമോ ഈ 16 പി എസ് സി ചോദ്യങ്ങളുടെ ഉത്തരം

'പൊതുജനങ്ങൾക്ക് യാത്രാസൗകര്യം നഷ്ടപ്പെടാതിരിക്കാൻ കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗത്ത് വെച്ചും ബസ്സുകൾക്ക് നേരെ കല്ലേറും അക്രമവും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ഹർത്താലിനോട് അനുബന്ധിച്ച് പോലീസ് സഹായത്തോടെ പരമാവധി സര്‍വീസുകള്‍ നടത്താനാണ് നിർദേശം നൽകിയിരുന്നത്. എന്ത് കാരണത്തിന്റെ പേരിലായാലും പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിയമപ്രകാരമുള്ള നിയമ നടപടികളിലൂടെ ബന്ധപ്പെട്ടവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും എന്നും മന്ത്രി വ്യക്തമാക്കി.

harthal

'സംസ്ഥാനത്ത് ഇന്ന് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുടെ നിരവധി ബസ്സുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. വിലപിടിപ്പുള്ള ഫ്രണ്ട് ഗ്ലാസ് ഉൾപ്പെടെയുള്ളവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പലയിടത്തും ബസ് ഡ്രൈവര്‍മാര്‍ക്കും യാത്രകാര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്. പല ഡിപ്പോകളില്‍ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം ഇത്തരം അക്രമം കാരണം കുറക്കേണ്ടി വന്നിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെയാണ് പലയിടത്തും കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയത്. ഇന്നത്തെ ഹർത്താലിനോട് അനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് എടുക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ കെഎസ്ആർടിസി ക്കെതിരെ അക്രമങ്ങൾ ഉണ്ടാകാതിരിക്കത്തക്കരീതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കും' എന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 157 കേസുകളാണ് ഹർത്താലിനിടെയുളള അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 170 പേർ അറസ്റ്റിലായി. 368 പേര്‍ കരുതല്‍ തടങ്കലിലുമായെന്നും പോലീസ് പറയുന്നു.
വിശദവിവരങ്ങള്‍ ചുവടെ
(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 12, 11, 3
തിരുവനന്തപുരം റൂറല്‍ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറല്‍ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 10, 3, 3
തൃശൂര്‍ സിറ്റി - 6, 0, 2
തൃശൂര്‍ റൂറല്‍ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറല്‍ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂര്‍ സിറ്റി - 28, 1, 49
കണ്ണൂര്‍ റൂറല്‍ - 2, 1, 2
കാസര്‍ഗോഡ് - 6, 6, 28

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+